ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​റോ​ഡ് നി​ർ​മാ​ണം മാ​ർ​ച്ചി​നു​മു​ന്പ് പൂ​ർ​ത്തി​യാ​ക്കും: നി​ർ​മി​തി​കേ​ന്ദ്രം
Wednesday, November 25, 2020 12:09 AM IST
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​യ്ക്ക​ടു​ത്ത് വ​ന​ത്തി​ന​ക​ത്തു​ള്ള ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡു​നി​ർ​മാ​ണ​വും പോ​ത്തം​തോ​ട് കാ​ട്ടു​ചോ​ല​യ്ക്കു​കു​റു​കേ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വും 2021 മാ​ർ​ച്ചി​നു​മു​ന്പ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് സ്റ്റേ​റ്റ് നി​ർ​മി​തി​കേ​ന്ദ്രം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മ​ഴ​ക്കാ​ല​ത്ത് കാ​ട്ടു​ചോ​ല​യി​ൽ വെ​ള്ളം​പൊ​ങ്ങി കോ​ള​നി ഒ​റ്റ​പ്പെ​ടു​ന്ന സ്ഥി​തി ഇ​നി​യു​ണ്ടാ​കി​ല്ലെ​ന്ന് നി​ർ​മി​തി​കേ​ന്ദ്രം റീ​ജ​ണ​ൽ എ​ൻ​ജി​നീ​യ​ർ എം.​ഗി​രീ​ഷ് അ​റി​യി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ൾ കേ​ടു​കൂ​ടാ​തെ നി​ല​നി​ല്ക്കും​വി​ധ​മു​ള്ള റോ​ഡും പാ​ല​വു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

റീ​ജ​ണ​ൽ എ​ൻ​ജി​നീ​യ​റു​ടെ വാ​ക്കു​ക​ളെ​ടു​ത്ത് പ​റ​ഞ്ഞാ​ൽ നൂ​റു​വ​ർ​ഷം റോ​ഡ് നി​ല​നി​ല്ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ധി​കൃ​ത​ർ​ത​ന്നെ നേ​രി​ട്ടെ​ത്തി ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ഉ​റ​പ്പു​ന​ല്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം കോ​ള​നി​ക്കാ​രി​ലും വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ജ​നി​പ്പി​ക്കു​ന്ന​ത്. കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള​താ​ണ് കോ​ള​നി​യി​ലേ​ക്ക് വാ​ഹ​നം എ​ത്താ​വു​ന്ന റോ​ഡും പോ​ത്തം​തോ​ട്ടി​ൽ പാ​ല​വും വേ​ണ​മെ​ന്ന​ത്. സ​മ​ര​പോ​രാ​ട്ട​ങ്ങ​ൾ​ക്കെ​ല്ലാം നേ​തൃ​ത്വം ന​ല്കി​യ രാ​ഘ​വേ​ട്ട​ൻ മ​ണ്‍​മ​റ​ഞ്ഞെ​ങ്കി​ലും ഓ​ർ​മ​നി​ല​നി​ർ​ത്താ​ൻ റോ​ഡി​നും പാ​ല​ത്തി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ട​ണ​മെ​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. ക​ട​പ്പാ​റ​യി​ൽ​നി​ന്നും നാ​ല​ര​കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​ന്‍റെ എ​ഴു​ന്നൂ​റു​മീ​റ്റ​ർ ദൂ​ര​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. ഇ​തി​ൽ ഇ​രു​ന്നൂ​റു​മീ​റ്റ​ർ ദൂ​രം പ​ണി പൂ​ർ​ത്തി​യാ​യി. ശേ​ഷി​ച്ച പ​ണി​ക​ൾ ന​ല്ല​നി​ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. പ​തി​ന​ഞ്ച് ഇ​ഞ്ച് ക​ന​ത്തി​ൽ മെ​റ്റ​ലി​ട്ട് റോ​ഡ് ഉ​റ​പ്പാ​ക്കി അ​തി​നു​മു​ക​ളി​ൽ പ​ത്തി​ഞ്ച് ക​ന​ത്തി​ലാ​ണ് കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

26 മീ​റ്റ​ർ നീ​ളം​വ​രു​ന്ന​താ​ണ് റോ​ഡി​ൽ പോ​ത്തം​തോ​ട് കാ​ട്ടു​ചോ​ല​യ്ക്ക് കു​റു​കേ നി​ർ​മി​ക്കു​ന്ന പാ​ലം. നാ​ലു പി​ല്ല​റു​ക​ളി​ലാ​യാ​ണ് നി​ർ​മാ​ണം. ഉ​രു​ൾ​പൊ​ട്ടി ശ​ക്ത​മാ​യ മ​ല​വെ​ള്ളം പാ​ഞ്ഞെ​ത്തി​യാ​ലും ഉ​ല​ച്ചി​ൽ സം​ഭ​വി​ക്കാ​ത്ത​വി​ധ​മാ​ണ് പാ​ലം ഡി​സൈ​ൻ ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് റീ​ജ​ണ​ൽ എ​ൻ​ജി​നീ​യ​ർ ഗി​രീ​ഷ് പ​റ​ഞ്ഞു.

മൂ​ന്നു​മീ​റ്റ​ർ ഉ​യ​ര​വും മൂ​ന്ന​ര​മീ​റ്റ​റി​ല​ധി​കം പാ​ല​ത്തി​നു വീ​തി​യു​ണ്ടാ​കും. നി​ല​വി​ൽ റോ​ഡി​ന്‍റെ കു​ത്ത​നെ​യു​ള്ള ക​യ​റ്റം കു​റ​യ്ക്കു​ന്ന​വി​ധം ചെ​രി​ഞ്ഞ നി​ല​യി​ലാ​കും പാ​ലം നി​ർ​മി​ക്കു​ക. സ്റ്റേ​റ്റ് നി​ർ​മി​തി​കേ​ന്ദ്രം ഓ​വ​ർ​സി​യ​ർ ശാ​ന്ത​ൻ​ദാ​സ്, അ​പ്ര​ന്‍റീ​സ് എ​ൻ​ജി​നീ​യ​ർ വി.​എം.​ആ​ഷി​ക്ക് എ​ന്നി​വ​രും നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​മാ​യി കോ​ള​നി​യി​ലു​ണ്ട്.

2016 ജ​നു​വ​രി​യി​ൽ ന​ബാ​ർ​ഡി​ന്‍റെ ഫ​ണ്ടു​വ​ഴി കോ​ള​നി​യി​ലേ​ക്ക് റോ​ഡു​പ​ണി തു​ട​ങ്ങി​യ​താ​യി​രു​ന്നു. എ​ണ്‍​പ​തു​ശ​ത​മാ​നം വ​ർ​ക്കു​ക​ളും ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക​രാ​റു​കാ​ര​ൻ പൂ​ർ​ത്തി​യാ​ക്കി. എ​ന്നാ​ൽ യ​ഥാ​സ​മ​യം ക​രാ​റു​കാ​ര​ന് പ​ണം അ​നു​വ​ദി​ക്കാ​തെ ക​രാ​റു​കാ​ര​ൻ പ​ണി നി​ർ​ത്തു​ക​യാ​യി​രു​ന്നു.

അ​തി​നു​മു​ന്പ് 2007-ൽ ​വ​നം​വ​കു​പ്പ് നേ​രി​ട്ട് റോ​ഡ് നി​ർ​മാ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നെ​ങ്കി​ലും ആ ​വ​ർ​ഷ​മു​ണ്ടാ​യ അ​തി​വ​ർ​ഷ​ത്തി​ൽ ഭാ​ഗി​ക​മാ​യി തു​ട​ങ്ങി​വ​ച്ച റോ​ഡ് ഒ​ലി​ച്ചു​പോ​യി. പി​ന്നെ എ​ല്ലാം സ്തം​ഭി​ച്ചു. പി​ന്നേ​യും മൂ​പ്പ​ൻ രാ​ഘ​വേ​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​നി​ക്കാ​ർ പ​ല സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും പ​രാ​തി​ക​ളും സ​മ​ര​ങ്ങ​ളു​മാ​യി ചെ​ന്നെ​ങ്കി​ലും ആ​രും ക​ണ്ണു​തു​റ​ന്നി​ല്ല. ഒ​ടു​വി​ൽ 2010-ൽ ​മൂ​പ്പ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ന​ല്കി​യ റി​ട്ട് പെ​റ്റീ​ഷ​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ കോ​ള​നി​യി​ൽ ദ്രു​ത​ഗ​തി​യി​ലു​ള്ള വി​ക​സ​ന​പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. 40 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​വും കോ​ള​നി​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. വേ​ന​ൽ ക​ന​ക്കും​മു​ന്പേ എ​ല്ലാ വീ​ടു​പ​ണി​ക​ളും തു​ട​ങ്ങ​ണ​മെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ പ​റ​യു​ന്ന​ത്. അ​ത​ല്ലെ​ങ്കി​ൽ വെ​ള്ള​മി​ല്ലാ​ത്ത സ്ഥി​തി​വ​രും.