ഈ സ്ഥാനാർഥിയ്ക്ക് ആ​ദ്യം ജോ​ലി; പി​ന്നെ വോ​ട്ടുതേ​ട​ൽ
Wednesday, November 25, 2020 12:08 AM IST
മം​ഗ​ലം​ഡാം: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി സി​ബി എ​ബ്ര​ഹാ​മി​ന് ഇ​പ്പോ​ൾ വി​ശ്ര​മ​മി​ല്ല.​ സ്ഥാ​നാ​ർ​ത്ഥി എ​ന്ന പു​തി​യ ദൗ​ത്യം കൂ​ടി വ​ന്ന​തോ​ടെ റ​ബ​ർ ടാ​പ്പിം​ഗ് ജോ​ലി​ക​ളെ​ല്ലാം അ​തി​രാ​വി​ലെ ചെ​യ്ത് തീ​ർ​ത്താ​ണ് വോ​ട്ടു പി​ടി​ക്കാ​ൻ ഇ​റ​ങ്ങു​ക.​വി​ആ​ർ​ടി​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ് റ​ബ​ർ തോ​ട്ടം.​ സ്ഥാ​നാ​ർ​ത്ഥി​യാ​യ​തോ​ടെ രാ​വി​ലെ ജോ​ലി​യി​ൽ സ​ഹാ​യി​ക്കാ​ൻ ഭാ​ര്യ മി​നി​യും ഒ​പ്പ​മു​ണ്ട്.​
പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​ക്ക് ടാ​പ്പിം​ഗ് തു​ട​ങ്ങും. ജോ​ലി ചെ​യ്യു​ന്ന റ​ബ​ർ തോ​ട്ടം റോ​ഡ് സൈ​ഡി​ലാ​യ​തി​നാ​ൽ വ​ഴി യാ​ത്ര​ക്കാ​രോ​ട് കു​ശ​ലം പ​റ​യ​ലും ഒ​പ്പം വോ​ട്ട​ഭ്യ​ർ​ത്ഥ​ന​യും ത​ഞ്ച​ത്തി​ൽ ന​ട​ത്തും. 20 വ​ർ​ഷ​ത്തോ​ള​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണെ​ങ്കി​ലും ആ​ദ്യ​മാ​യി​ട്ടാ​ണ് തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. എ​തി​ർ സ്ഥാ​നാ​ർ​ത്ഥി എ​ൽ​ഡി​എ​ഫി​ന്‍റെ പി.​സി.​രാ​മ​കൃ​ഷ്ണ​നാ​ണ്. തു​ട​ർ​ച്ച​യാ​യി എ​ൽ​ഡി​എ​ഫ് 200ൽ ​പ​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ജ​യി​ക്കു​ന്ന വാ​ർ​ഡാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫി​ന്‍റെ ഫി​ലോ​മി​ന ജോ​സ് 69 വോ​ട്ടി​ന് വി​ജ​യി​ച്ച​താ​ണ് ക​രു​ത്ത്. സി​ബി​യു​ടെ വ്യ​ക്തി​ത്വ​വും ബ​ന്ധ​ങ്ങ​ളും ഭൂ​രി​പ​ക്ഷം കൂ​ട്ടു​മെ​ന്നാ​ണ് യു​ഡി​എ​ഫ് വി​ല​യി​രു​ത്ത​ൽ.1500 ഓ​ളം വോ​ട്ട​ർ​മാ​രാ​ണ് വാ​ർ​ഡി​ലു​ള്ള​ത്. മ​ല​യോ​ര മേ​ഖ​ല​യാ​യ​ത് കൊ​ണ്ട് മി​ക്ക​വാ​റും സ്ഥ​ല​ങ്ങ​ളി​ലും വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​ൻ കാ​ൽ​ന​ട​യാ​യി ത​ന്നെ​യാ​ണ് പോ​കു​ന്ന​തെ​ന്നും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും സി​ബി പ​റ​ഞ്ഞു .