അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ ഒ​ടി​ഞ്ഞു​നി​ല്ക്കു​ന്ന ടെ​ല​ഫോ​ണ്‍ പോ​സ്റ്റ് അ​പ​ക​ട​ഭീ​ഷ​ണി
Wednesday, November 25, 2020 12:05 AM IST
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ ച​ര​ക്കു​ലോ​റി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നു ത​ക​ർ​ന്ന ടെ​ലി​ഫോ​ണ്‍ പോ​സ്റ്റ് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലെ​ത്തു​ന്ന​വ​ർ ബ​സ് കാ​ത്തു​നി​ല്ക്കു​ന്ന​ത് ഈ ​ടെ​ല​ഫോ​ണ്‍ പോ​സ്റ്റി​നു താ​ഴെ​യാ​ണ്.
മീ​നാ​ക്ഷി​പു​ര​ത്തു​നി​ന്നും പാ​ല​ക്കാ​ട്-​തൃ​ശൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് കെഎസ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ നാ​ല്പ​തോ​ളം ബ​സു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യി​ലാ​ണ് പോ​സ്റ്റ് നി​ല​കൊ​ള്ളു​ന്ന​ത്. മു​ന്പ് പ​ത്തോ​ളം ലാ​ന്‍റ് ഫോ​ണ്‍ ക​ണ​ക്്ഷ​നു​ക​ൾ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ മൊ​ബൈ​ൽ ഫോ​ണ്‍ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ പോ​സ്റ്റു​ക​ളു​ടെ പ്രാ​ധാ​ന്യം ഇ​ല്ലാ​താ​യി.