ക്ര​മ​സ​മാ​ധാ​ന​ പാ​ല​ന യോ​ഗം ചേ​ർ​ന്നു
Wednesday, November 25, 2020 12:05 AM IST
പാ​ല​ക്കാ​ട്: അ​ന​ധി​കൃ​ത മ​ദ്യ ഉ​ത്പാ​ദ​ന​വും വി​ൽ​പ്പ​ന​യും നി​യ​ന്ത്രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി എ​ക്സൈ​സ്, പോ​ലീ​സ്, റ​വ​ന്യൂ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും.
ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തി​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ളക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.​ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് മൈ​ക്ക് അ​നു​വ​ദി​ക്കു​ന്ന​തി​ന് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.​
തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​രീ​രി​ക അ​ക​ലം പാ​ല​നം, മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ൾ, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​ബ​ർ സെ​ൽ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു.
യോ​ഗ​ത്തി​ൽ ഒ​റ്റ​പ്പാ​ലം സ​ബ് ക​ളക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, തി​ര​ഞ്ഞെ​ടു​പ്പ് പൊ​തു നി​രീ​ക്ഷ​ക​ൻ പി. ​പി.​പ്ര​മോ​ദ്, ആ​ർ​ഡി​ഒ പി.​കാ​വേ​രി​കു​ട്ടി, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ടി.​ജി.​ഗോ​പ​കു​മാ​ർ, അ​ഗ​ളി എ​എ​സ്പി പ​ദം​സിം​ഗ്, പോ​ലീ​സ്, റ​വ​ന്യൂ, എ​ക്സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.