ഹം​ന്പി​ൽ​ത​ട്ടി നി​യ​ന്ത്ര​ണം​വി​ട്ടു ബൈ​ക്ക് മ​റി​ഞ്ഞ് ദ​ന്പ​തി​ക​ൾ​ക്കു പ​രി​ക്കേ​റ്റു
Tuesday, November 24, 2020 12:04 AM IST
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു സ​മീ​പ​ത്തെ റോ​ഡി​ലെ ഹം​ന്പി​ൽ​ത​ട്ടി നി​യ​ന്ത്ര​ണം​വി​ട്ടു ബൈ​ക്ക് മ​റി​ഞ്ഞ് ദ​ന്പ​തി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. പ​ള്ളം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​മാ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് നൂ​റു​മീ​റ്റ​ർ മു​ന്നോ​ട്ടു​പോ​യി വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു മു​ന്നി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.
ഈ ​സ​മ​യം കാ​റി​ൽ ഇ​തു​വ​ഴി വ​ന്ന പ​ട്ട​ഞ്ചേ​രി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശി​വ​ദാ​സ് ഇ​രു​വ​രെ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​ള്ളം സ്വ​ദേ​ശി​യാ​യ സു​ലൈ​മാ​നും ഭാ​ര്യ​യും മ​ര​ണ​വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ട്ട​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത കു​റ​ച്ചു സ​ഞ്ച​രി​ക്കു​ന്ന​തി​നാ​യാ​ണ് ര​ണ്ടു ഹ​ന്പു​ക​ൾ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ ഹം​ന്പു​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​നു സീ​ബ്രാ​ലൈ​നു​കൾ ​സ്ഥാ​പി​ക്കാ​ത്ത​താ​ണ് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​ത്. രാ​ത്രി​സ​മ​യ​ങ്ങ​ളാ​ണ് അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യു​മു​ണ്ടാ​കു​ന്ന​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.
സ​മീ​പ​വാ​സി​ക​ൾ ഹം​ന്പി​ൽ ചു​ണ്ണാ​ന്പു​കൊ​ണ്ട് ലൈ​ൻ വ​ര​യ്ക്കാ​റു​ണ്ടെ​ങ്കി​ലും കു​റ​ച്ചു​ദി​വ​സ​ത്തി​നു​ശേ​ഷം മാ​ഞ്ഞു​പോ​കു​ക​യാ​ണ്. ഈ ​സ്ഥ​ല​ത്ത് വാ​ഹ​ന​യാ​ത്ര​യ്ക്ക് ഹ​ന്പ് തി​രി​ച്ച​റി​യു​ന്ന​തി​നു മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.