വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആവശ്യം ശ​ക്ത​മാ​കു​ന്നു
Tuesday, November 24, 2020 12:04 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​ധി​ക​രി​ച്ച് വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന മു​റ​വി​ളി വീ​ണ്ടും ശ​ക്ത​മായി. കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, മ​യി​ൽ തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളാ​ണ് കൃ​ഷി ന​ശി​പ്പി​ച്ച ക​ർ​ഷ​ക​ർ​ക്ക് പ്ര​ശ്ന​മാ​കു​ന്ന​ത്.
എ​ട​ത്ത​നാ​ട്ടു​ക​ര മു​ത​ൽ തി​രു​വി​ഴാം​കു​ന്ന്, ക​ണ്ട​മം​ഗ​ലം, മേ​ക്ക​ള​പ്പാ​റ, പൊ​തു​വ​പ്പാ​ടം, മൈ​ലാം​പാ​ടം, ആ​ന​മൂ​ളി, ത​ത്തേ​ങ്ങേ​ലം വ​രെ​യും അ​ട്ട​പ്പാ​ടി​യി​ലും വ​ന്യ​മൃ​ഗ​ങ്ങ​ളെ​കൊ​ണ്ട് ക​ർ​ഷ​ക​ർ പൊ​റു​തി മു​ട്ടു​ക​യാ​ണ്. ചു​ര​ത്തി​ന് താ​ഴെ ആ​ന​മൂ​ളി മു​ത​ൽ തി​രു​വി​ഴാം​കു​ന്നി​ൽ കാ​ട്ടാ​ന​ശ​ല്യം പ​തി​വാ​യി. ക​ർ​ഷ​ക​ന്‍റെ അ​ധ്വാ​ന​ത്തെ നി​മി​ഷ​ങ്ങ​ൾ​കൊ​ണ്ടാ​ണ് ഇ​വ ത​ച്ചു​ട​യ്ക്കു​ന്ന​ത്. വ​ൻ സാ​ന്പ​ത്തി​ക​ന​ഷ്ട​വും പേ​റേ​ണ്ടി വ​രു​ന്നു. കു​മ​രം​പു​ത്തൂ​ർ, അ​ല​ന​ല്ലൂ​ർ, കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ന​മേ​ഖ​ല​യി​ൽ നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്ക് കു​ര​ങ്ങു​ശ​ല്ല്യം വെ​ല്ലു​വി​ളി​യാ​ണ്. താ​ലൂ​ക്കി​ൽ പു​ലി​ഭീ​തി നി​ല​നി​ല്ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​മു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം പൊ​ൻ​പാ​റ പ്ര​ദേ​ശ​ത്ത് പ​ല​ത​വ​ണ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു കാ​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് കാ​മ​റ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച പു​റ്റാ​നി​ക്കാ​ടി​ൽ ആ​ടി​നെ ക​ടി​ച്ചു കൊ​ന്ന വ​ന്യ​ജീ​വി പു​ലി​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ​വ​ർ​ഷം മൈ​ലാ​ന്പാ​ട​ത്ത് മാ​സ​ങ്ങ​ളോ​ളം ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി​യ പു​ലി​യെ കെ​ണി​വ​ച്ച് പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ടി​രു​ന്നു. ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്കു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ വ​ര​വ് സ്വൈ​ര്യ​ജീ​വി​തം ത​ക​ർ​ക്കു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫെ​ൻ​സിം​ഗ് പോ​ലു​ള്ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ നോ​ക്കു​കു​ത്തി​യാ​കു​ന്ന കാ​ഴ്ച​യാ​ണ്.
കി​ട​ങ്ങു​ക​ളും സോ​ളാ​ർ ഫെ​ൻ​സിം​ഗു​ക​ളും ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് കാ​ട്ടാ​ന​ക​ളു​ടെ കാ​ടി​റ​ക്ക​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി നാ​ശം വി​ത​ക്കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​നം​വ​കു​പ്പ് ഇ​ട​പെ​ട്ട് വ​ന​പാ​ല​ക​രും ആ​ർ​ആ​ർ​ടി സം​ഘ​വും ചേ​ർ​ന്ന് വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​റു​ണ്ടെ​ങ്കി​ലും രാ​ത്രി​യാ​യാ​ൽ ഇ​വ തി​രി​ച്ചെ​ത്തു​ക​യാ​ണ്. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ അ​ട്ട​പ്പാ​ടി​യി​ലും തി​രു​വി​ഴാം​കു​ന്നി​ലും പു​തി​യ ആ​ർ​ആ​ർ​ടി​യെ സം​ഘ​ത്തെ​യും ഓ​ഫീ​സും അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി​ത​ല വാ​ഗ്ദാ​ന​മു​ണ്ടാ​യെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. വ​ന​ത്തി​ന​ക​ത്ത് തീ​റ്റ​യ്ക്കും വെ​ള​ള​ത്തി​നും ക്ഷാ​മ​മു​ണ്ടാ​കു​ന്ന​താ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങു​ന്ന​തി​നു​ള്ള കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.
വ​ന​ത്തി​ന​ക​ത്ത് കു​ള​ങ്ങ​ൾ നി​ർ​മി​ച്ച് കു​ടി​വെ​ള്ളം സൗ​ക​ര്യ​മൊ​രു​ക്കു​ക​യും തീ​റ്റ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്താ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങു​ന്ന​ത് ഒ​രു​പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാം. റെ​യി​ൽ ഫെ​ൻ​സിം​ഗ് പോ​ലു​ള്ള ശ​ക്ത​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ വ​നാ​തി​ർ​ത്തി​ക​ളി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും മ​ല​യോ​ര​ജ​ന​ത ആ​വ​ശ്യ​പ്പെ​ടു​ന്നു.