കേ​ര​ളാ​പോ​ലീ​സി​ന് ബി​ഗ് സ​ല്യൂ​ട്ട്
Tuesday, November 24, 2020 12:04 AM IST
ക​ല്ല​ടി​ക്കോ​ട്: അ​വ​ന​വ​നി​ട​ങ്ങ​ളി​ലേ​ക്ക് ചു​രു​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ഈ ​കോ​വി​ഡ് കാ​ല​ത്ത് സി​എ​ഫ്എ​ൽ​ടി​സി ക​രി​ന്പ​യി​ലേ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി എ​ത്തി​ച്ചേ​ർ​ന്ന കേ​ര​ളാ പോ​ലീ​സ് സേ​ന​യി​ലെ മി​ടു​ക്ക​രാ​യ യു​വാ​ക്ക​ൾ അ​നു​പ​മ​മാ​യ സാ​മൂ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ തീ​ർ​ത്ത് ക​രി​ന്പ​ക്കാ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം​നേ​ടി.
നാ​ലു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞും അ​മ്മ​യും സി​എ​ഫ്എ​ൽ​ടി​സി ക​രി​ന്പ​യി​ൽ പ​രി​ച​ര​ണ​ത്തി​ൽ ഉ​ണ്ട്. ഏ​റെ ക​രു​ത​ലോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ അ​വ​ർ​ക്കു വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. കു​ഞ്ഞി​ന് ആ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ, ബേ​ബി ബെ​ഡ് മ​റ്റു സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പു​ഷ്പ​ദാ​സ്, ബി​ബീ​ഷ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് സേ​ന​യി​ലെ ഈ ​മി​ടു​ക്ക​ർ ഏ​ർ​പ്പാ​ടാ​ക്കി.
ഡോ. ​ബോ​ബി മാ​ണി, ഡോ.​ജോ​ബി​ൻ ബെ​ന്നി, നോ​ഡ​ൽ ഓ​ഫീ​സ​ർ പ്ര​ദീ​പ് വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ങ്ങ​ളു​ടെ സ്നേ​ഹ സ​മ്മാ​നം കൈ​മാ​റി.