നൊട്ടമലയിലെ ത​ക​ർ​ന്ന കൈ​വ​രി​ക​ൾ പു​ന:​സ്ഥാ​പി​ച്ചി​ല്ല
Monday, November 23, 2020 12:10 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് നൊ​ട്ട​മ​ല വ​ള​വി​ലെ ത​ക​ർ​ന്ന കൈ​വ​രി​ക​ൾ ഇ​നി​യും പു​നഃ​സ്ഥാ​പി​ച്ചി​ല്ല.​

ദി​നം​പ്ര​തി അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ജ്ഞാ​ത​വാ​ഹ​നം ഇ​ടി​ച്ചാ​ണ് കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​ത്.​വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങി​വ​രു​ന്ന ആ​ദ്യ​വ​ള​വി ൽ​ത​ന്നെ​യാ​ണ് കൈ​വ​രി​ക​ളു​ടെ ക​ല്ലു​ക​ൾ​മാ​ത്രം ശേ​ഷി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ കാ​ടു വെ​ട്ടി വൃ​ത്തി​യാ​ക്കു​ക​യും കൈ​വ​രി​ക​ളി​ല്ലാ​ത്ത ഭാ​ഗ​ത്ത് റി​ബ​ണ്‍ കെ​ട്ടി അ​പ​ക​ട​സൂ​ച​ന ന​ൽ​കു​ക മാ​ത്ര​മാ​ണ് നി​ല​വി​ൽ ചെ​യ്തി​ട്ടു​ള്ള​ത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ വാ​ഹ​നം കു​ത്ത​നെ താ​ഴ്ച​യി​ലേ​ക്കാ​വും പ​തി​ക്കു​ക.​

വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നാ​ൽ നി​ര​വ​ധി സ്കൂ​ൾ ബ​സു​ക​ൾ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പാ​ത​കൂ​ടി​യാ​ണി​ത്. വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന​വ​രും അ​ന​വ ധി​യു​ണ്ട്.​വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​സ​മ​യ​ത്ത് കൈ​വ​രി​ക​ളി​ല്ലാ​ത്ത ഭാ​ഗ ത്തേ​ക്ക് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​ത് ഭ​യ​പ്പാ​ടോ​ടെ​യാ​ണ്.​ നി​ല​വി​ൽ ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ പ​ട്ടി​ക​യി​ൽ കൈ​വ​രി പു​ന:​സ്ഥാ​പി​ക്ക​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് യു​എ​ൽ​സി​സി​എ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം നൊ​ട്ട​മ​ല​യി​ലെ കൈ​വ​രി സ്ഥാ​പി​ക്ക​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള ചി​ല നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്കു​ള്ള റി​പ്പോ​ർ​ട്ട് പി​ഡ​ബ്ല്യു​ഡി​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. പി​ഡ​ബ്ല്യു​ഡി​യാ​ണ് നി​ർ​മാ​ണ അ​നു​മ​തി ത​രേ​ണ്ട​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​കൈ​വ​രി​ക​ൾ ഏ​തു​വി​ധേ​ന​യും പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.