പട്ടഞ്ചേരിയിലെ വിമതപ്രശ്നം പരിഹരിച്ച് കോൺഗ്രസ്
Monday, November 23, 2020 12:10 AM IST
പാ​ല​ക്കാ​ട് : പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​രി​ട്ട് ഇ​ട​പ്പെ​ട്ട് പ​രി​ഹ​രി​ച്ചു.
നാ​ല് ത​വ​ണ പൂ​ർ​ത്തി​യാ​ക്കി​വ​ർ​ക്ക് സീ​റ്റ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന പ്ര​കാ​രം ഡി​സി​സി പ്ര​ഖ്യാ​പി​ച്ച ആ​ദ്യ പ​ട്ടി​ക​യി​ൽ പ​ട്ട​ഞ്ചേ​രി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​എ​സ് ശി​വ​ദാ​സ​ന്‍റെ പേ​രി​ല്ലാ​യി​രു​ന്നു.
ഇ​തേ​തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി​ക​ളും ശി​വ​ദാ​സി​നു വേ​ണ്ടി രം​ഗ​ത്ത് വ​രി​ക​യാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​പി​ടി​ക്കാ​ൻ ശി​വ​ദാ​സി​ന്‍റെ നേ​തൃ​ത്വം വേ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വി​ക​സ​ന​മു​ന്ന​ണി രൂ​പീ​ക​രി​ച്ച് മു​ന്നോ​ട്ടു പോ​കാ​മെ​ന്നും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്നു ചേ​ർ​ന്ന ജി​ല്ലാ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ഉ​പ​സ​മി​തി മു​ന്പാ​കെ പി.​എ​സ് ശി​വ​ദാ​സ് പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ നി​വേ​ദ​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി. ​കെ ശ്രീ​ക​ണ്ഠ​ന് ന​ൽ​കി.
തു​ട​ർ​ന്ന് യോ​ഗം ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്ത് ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഇ​ള​വ് ന​ൽ​കി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ പി.​എ​സ് ശി​വ​ദാ​സും ഇ​ടം​പി​ടി​ച്ചു. കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ർ​ട്ടി തോ​റ്റ വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്കാ​ണ് നാ​ല് ത​വ​ണ എ​ന്ന മാ​ന​ദ​ണ്ഡ​ത്തി​ൽ ഇ​ള​വ് ന​ൽ​കി​യ​ത്.
ആ​റ് ത​വ​ണ പൂ​ർ​ത്തി​യാ​ക്കി​യ ശി​വ​ദാ​സി​ന് ഇ​ള​വ് ല​ഭി​ച്ച​തോ​ടെ എ​ല്ലാ സ്ഥാ​നാ​ർ​ത്ഥി​ക​ളും കൈ ​ചി​ഹ്ന​ത്തി​ൽ ത​ന്നെ മ​ത്സ​രി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ണ്ട് വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി അ​റി​യി​ച്ചു.
ഈ ​തീ​രു​മാ​നം വ​ന്ന​തോ​ടെ ര​ണ്ട് ദി​വ​സം മു​ൻ​പ് രൂ​പീ​ക​രി​ച്ച പ​ട്ട​ഞ്ചേ​രി വി​ക​സ​ന മു​ന്ന​ണി പി​രി​ച്ചു​വി​ട്ട​താ​യി പി ​എ​സ് ശി​വ​ദാ​സ് ഡി​സി​സി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു.വി​എ​സ് വി​ജ​യ​രാ​ഘ​വ​ൻ, സി. ​ച​ന്ദ്ര​ൻ, സി ​വി ബാ​ല​ച​ന്ദ്ര​ൻ, സി​പി മു​ഹ​മ്മ​ദ്, എ. ​രാ​മ​സ്വാ​മി എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു