യു​ഡി​എ​ഫി​നെ​തി​രേ മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്
Monday, November 23, 2020 12:10 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് തെ​ങ്ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക്ക് എ​തി​രെ മു​ൻ തെ​ങ്ക​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് വ​ട്ടോ​ടി വേ​ണു​ഗോ​പാ​ൽ രം​ഗ​ത്തെ​ത്തി.​
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന് അ​ർ​ഹ​മാ​യ സീ​റ്റു​ക​ൾ വാ​ങ്ങി എ​ടു​ക്കു​ന്ന​തി​ൽ മ​ണ്ഡ​ല നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​ര​ത്തി​ന് എ​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ദ്ദേ​ഹം മു​ൻ തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​ണ്.
വേ​ണു​ഗോ​പാ​ലി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ത്വം യു​ഡി​എ​ഫി​ന് ക​ന​ത്ത തി​രി​ച്ച​ടി ആ​കാ​നാ​ണ് സാ​ധ്യ​ത. മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ കൂ​റു​മാ​റ്റം യു​ഡി​എ​ഫി​നെ പ്ര​തി​സ​ന്ധി​യി​ൽ അ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ഏ​ഴാം വാ​ർ​ഡ് കോ​ൽ​പ്പാ​ട​ത്ത് യു​ഡി​എ​ഫി​നെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി കു​രു​ക്കി​ൽ സൈ​ദ​ല​വി സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു​ണ്ട്.
മു​സ്ലിം​ലീ​ഗി​നും എ​തി​രെ​യും ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ വി​മ​ത​രാ​യി മ​ത്സ​ര​ത്തി​ന് എ​ത്തു​ന്നു​ണ്ട്. ആ​ന​മൂ​ളി ,വെ​ള്ളാ​രം​കു​ന്ന് ,പു​ഞ്ച​ക്കോ​ട് ,വാ​ർ​ഡു​ക​ളി​ലാ​ണ് മു​സ്ലിം​ലീ​ഗി​ന് അ​പ​രന്മാരു​ള്ള​ത്.