ഭീ​മ​നാ​ട്ടെ വീടുകുത്തിത്തുറന്ന് കവർച്ച; മൂന്നുപേർ അറസ്റ്റിൽ
Monday, November 23, 2020 12:08 AM IST
അ​ല​ന​ല്ലൂ​ർ: അ​ല​ന​ല്ലൂ​ർ ഭീ​മ​നാ​ടി​ൽ പൂ​ട്ടി​യി​ട്ട വീ​ടി​ന്‍റെ ഓ​ട് പൊ​ളി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്ന് പേ​രെ നാ​ട്ടു​ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​
കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മേ​ൽ​മ​ണ്ണി​ൽ മി​തേ​യി​ൽ വീ​ട്ടി​ൽ വി​ഷ്ണു (22),അ​ല​ന​ല്ലൂ​ർ പ​ന​ക്ക​ൽ തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ പ്ര​ശാ​ന്ത് (24),അ​ല​ന​ല്ലൂ​ർ അ​ത്താ​ണി​പ്പ​ടി തെ​യ്യോ​ട്ട്പാ​റ​ക്ക​ൽ വീ​ട്ടി​ൽ ഖാ​ലി​ദ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​പ്ര​തി​ക​ളി​ൽ നി​ന്നും ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.
ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സ്കൂ​ൾ പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന ചെ​റു​ന്പാ​ട​ത്ത് അ​ലി​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ന്ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.​
ഏ​ഴോ​ളം വി​ര​ല​ട​യാ​ള​ങ്ങ​ൾ സ്ഥ​ല​ത്ത് നി​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.​വീ​ടി​നെ കു​റി​ച്ച് അ​റി​വു​ള്ള​യാ​ളാ​യി​രി​ക്കാം മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ നി​ന്നും നി​ഗ​മ​ന​ത്തി​ലെ​ത്തി​യി​രു​ന്നു. ​പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ഖാ​ലി​ദി​ന് വീ​ടു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ളാ​ണ് വീ​ട് പൂ​ട്ടി​കി​ട​ക്കു​ന്ന കാ​ര്യം മ​റ്റു​ള്ള​വ​രെ അ​റി​യി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് മൂ​വ​രും പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്.
​പ്ര​തി​ക​ളെ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും ക​ഞ്ചാ​വും ക​മ്മ​ലും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.​ഒ​ന്പ​ത് പ​വ​നും 30,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പോ​ലീ​സി​ൽ ല​ഭി​ച്ചി​ട്ടു​ള്ള പ​രാ​തി.
ചെ​റ​ന്പാ​ട​ത്ത് അ​ലി​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന പി​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ആ​സി​യ​യു​ടെ മു​റി​യി​ലെ അ​ല​മാ​ര​യി​ൽ നി​ന്നാ​ണ് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന​ത്.​മോ​ഷ്ടി​ച്ച സ്വ​ർ​ണ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും കോ​ഴി​ക്കോ​ട് കൊ​ണ്ട് പോ​യി വി​റ്റ​താ​യും അ​വ​ശേ​ഷി​ച്ച​ത് കൈ​വ​ശം വെ​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​
മോ​ഷ്ടി​ച്ച തു​ക​യി​ൽ ക​ഞ്ചാ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ വാ​ങ്ങാ​നാ​യി ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ഷ്ണു നേ​ര​ത്തെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളി​ന്‍റെ ന​ന്പ​ർ വ്യാ​ജ​മാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​മോ​ഷ​ണം സം​ബ​ന്ധി​ച്ച് പ​രാ​തി ല​ഭി​ച്ച് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
​നാ​ട്ടു​ക​ൽ എ​സ്ഐ അ​നി​ൽ മാ​ത്യു,പി.​രാ​മ​ദാ​സ്,എ​സ്‌​സി​പി​ഒ​മാ​രാ​യ വി​എം സ​ക്കീ​ർ,എം.​ഗി​രീ​ഷ്കു​മാ​ർ,സ​ഹ​ദ്,സി​പി​ഒ​മാ​രാ​യ വി.​അ​ൻ​വ​ർ,ടി.​കെ.​റം​ഷാ​ദ്, എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.