കൊ​ല്ല​ങ്കോ​ട് പ്ലാ​പ്പു​ള്ളി യു​ടേ​ണ്‍ വ​ള​വി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണം
Thursday, October 29, 2020 11:45 PM IST
കൊ​ല്ല​ങ്കോ​ട്: പ്ലാ​പ്പു​ള്ളി യു​ടേ​ണ്‍ വ​ള​വി​ൽ മു​ന്ന​റി​യി​പ്പു ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ചു അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. വ​ട​വ​ന്നൂ​ർ, പു​തു​ന​ഗ​രം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് പ്ലാ​പ്പു​ള്ളി മൂ​ന്നു​റോ​ഡ് ക​വ​ല. ത​ത്ത​മം​ഗ​ലം, പു​തു​ന​ഗ​രം, വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന​ത് പ്ലാ​പ്പു​ള്ളി ക​വ​ല​യി​ലാ​ണ്. ത​ത്ത​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്നും പു​തു​ന​ഗ​രം യു​ടേ​ണ്‍​വ​ഴി തി​രി​യു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ചു

അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ള്ള​ത്. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും മ​റ്റും എ​ത്തു​ന്ന​വ​ർ ഇ​തു​വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി വ​ള​വി​നെ കു​റി​ച്ച് മു​ന്ന​റി​യി​പ്പു ന​ല്കാ​റു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന രീ​തി​യി​ൽ വ​ള​വ് ന​വീ​ക​രി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ളി​ൽ പ​രാ​തി ന​ല്കാ​റു​ണ്ടെ​ങ്കി​ലും പു​തു​ന​ഗ​രം, വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. ഇ​തു​മൂ​ലം വ​ർ​ഷ​ങ്ങ​ളാ​യി റോ​ഡ് ന​വീ​ക​ര​ണം മു​ട​ങ്ങി കി​ട​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ​വ​രെ വീ​തി​കൂ​ട്ടി സ​ഞ്ചാ​ര​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ പ്ലാ​പ്പു​ള്ളി​യി​ൽ യാ​തൊ​ന്നും ചെ​യ്യാ​തെ അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.