ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം ന​ട​പ്പി​ലാ​ക്ക​ണം: ഡി​എ​ഇ​എ
Thursday, October 29, 2020 12:37 AM IST
പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ള​രെ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു​ള്ള​വ​രി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് രോ​ഗം വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​ർ​ക്ക് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള വ​ർ​ക്ക് ഫ്രം ​ഹോം പ​ദ്ധ​തി കേ​ര​ള​ത്തി​ലും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ൾ​പ്പെ​ടെ ഇ​ത്ത​ര​ക്കാ​രെ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലും ന​ട​പ്പാ​ക്കി​വ​രു​ന്ന സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും സൂ​പ്പ​ർ ന്യൂ​മ​റ​റി ത​സ്തി​ക​യി​ൽ ജോ​ലി നോ​ക്കി​വ​രു​ന്ന ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന നി​യ​മ​സ​ഭ സ​മി​തി​യു​ടെ ശി​പാ​ർ​ശ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ സം​വ​ര​ണം ന​ല്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഡി​ഫ​റ​ന്‍റ​ലി എ​ബി​ൾ​ഡ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (ഡി​എ​ഇ​എ) സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി​യും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​എ.​എ​സ്.​ജോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​കെ.​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.