കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, October 27, 2020 1:37 AM IST
ക​ല്ല​ടി​ക്കോ​ട്: പ​റ​ക്കി​ല​ടി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ഒ​രാ​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബം​ഗ്ലാ​കു​ന്ന് രാ​മ​നാ​രാ​യ​ണ​ൻ മ​ക​ൻ അ​യ്യ​പ്പ​ൻ എ​ന്ന രാ​ജ​നെ(50) യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

ഞാ​യ​റാ​ഴ്ച രാ​ജ​നെ കാ​ണാ​താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഭാ​ര്യ അ​ന്വേ​ഷി​ച്ച് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് പ​റ​ക്കി​ല​ടി ക​നാ​ലി​നു​താ​ഴെ​യു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ജ​നു ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു​ണ്ട്. പോ​ലീ​സ് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​വി​ഡ് ടെ​സ്റ്റി​നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം സംസ്കാരം ഇന്ന് നടത്തും. ഭാ​ര്യ: ജ​യ​ദേ​വി. മ​ക്ക​ൾ: ഐ​ശ്വ​ര്യ, അ​രു​ണ്‍.