മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ കു​മാ​രേ​ട്ട​ൻ വി​ട​വാ​ങ്ങി
Monday, October 26, 2020 11:30 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മു​ൻ എം​എ​ൽ​എ യും ​സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും വ​ർ​ഷ​ങ്ങ​ളാ​യി മ​ണ്ണാ​ർ​ക്കാ​ട് പൂ​രാ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യി നി​റ​ഞ്ഞു​നി​ന്ന കോ​ട്ട​പ്പു​റം പാ​റ​ക്കോ​ട്ടി​ൽ കു​മാ​രേ​ട്ട​ന്‍റെ വേ​ർ​പാ​ട് മ​ണ്ണാ​ർ​ക്കാ​ടി​ന് നൊ​ന്പ​ര​മാ​യി. കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും മ​ണ്ണാ​ർ​ക്കാ​ട് ആ​യി​രു​ന്നു കു​മാ​രേ​ട്ട​ന്‍റെ ക​ർ​മ്മ​മ​ണ്ഡ​ലം. 1982 മുതൽ 87 വരെയാണ് മണ്ണാർക്കാട് എംഎൽഎ ആയത്.
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് മ​ണ്ണാ​ർ​ക്കാ​ട് റേ​ഞ്ച് പ​രി​ധി​യി​ലെ മ​ദ്യ ക​ച്ച​വ​ട​വും, ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ലെ പ്ര​വ​ർ​ത്ത​ന​വുമായി പൊതുരംഗത്ത്സജീവമായിരു ന്നു അദ്ദേഹം. പി​ന്നീ​ട് ന​ട​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ​യു​ടെ സ്ഥാ​നാ​ർ​ത്ഥി​യാ​യ കു​മാ​രേ​ട്ട​ൻ മ​ത്സ​രി​ച്ച് ജ​യി​ച്ചു .മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ ആ​യി നി​ര​വ​ധി വി​ക​സ​ന​ങ്ങ​ൾ ആ​ണ് കാ​ഴ്ച​വ​ച്ച​ത്. തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലും നി​റ​സാ​ന്നി​ധ്യം ആ​വു​ക​യും ചെ​യ്തു .മൂ​ന്ന് പ​തി​റ്റാ​ണ്ടു​കാ​ലം ആ​ണ് ഇ​ദ്ദേ​ഹം മ​ണ്ണാ​ർ​ക്കാ​ട് പൂ​രാ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്ന​ത് .
വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ പ്ര​യാ​സ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് 2020 പൂ​രാ​ഘോ​ഷ ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു. സ്കൂ​ളു​ക​ളും കോ​ളേ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ണ്ട്. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കൂ​ടെ നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന പേ​രും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. കു​മാ​രേ​ട്ട​ന്‍റ മ​ര​ണം മ​ണ്ണാ​ർ​ക്കാ​ടി​ന് തീ​രാ​ന​ഷ്ട​മാ​ണ്.