നെ​ല്ലു​സം​ഭ​ര​ണം അ​വ​താ​ള​ത്തി​ൽ: ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം
Monday, October 26, 2020 11:30 PM IST
പാ​ല​ക്കാ​ട്: നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ വ്യ​ക്ത​ത​യി​ല്ലാ​യ്മ​മൂ​ലം സം​ഭ​ര​ണം അ​വ​താ​ള​ത്തി​ലാ​യ​താ​യി ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം ജി​ല്ലാ ഭ​ര​ണ​സ​മി​തി​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. സ​ർ​ക്കാ​രി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി കാ​ര്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നു​ള്ള സ്വ​കാ​ര്യ​മി​ല്ലു​കാ​രു​ടെ നീ​ക്കം ചെ​റു​ക്കാ​നാ​യി​രു​ന്നു സം​ഭ​ര​ണ​ത്തി​ന് സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളെ രം​ഗ​ത്തി​റ​ക്കി​യ​ത്.
എ​ന്നാ​ൽ ചി​ല സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ ഇ​തു ന​ട​പ്പി​ലാ​ക്കാ​നു​ള്ള പ്ര​യാ​സം മ​ന​സി​ലാ​ക്കി സ​പ്ലൈ​കോ​യു​മാ​യു​ള്ള ക​രാ​റി​ൽ ഒ​പ്പി​ടാ​തെ മാ​റി​നി​ല്ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​സ​ന്ധി മ​ന​സി​ലാ​ക്കി​യ ഭ​ക്ഷ്യ​മ​ന്ത്രി​യും കൃ​ഷി​മ​ന്ത്രി​യും സ്വ​കാ​ര്യ​മി​ല്ലു​കാ​രു​മാ​യി സ​ന്ധി​യി​ലേ​ർ​പ്പെ​ട്ട​ത് സ​ഹ​ക​ര​ണ​വ​കു​പ്പി​നെ ചൊ​ടി​പ്പി​ച്ചു.
അ​വ​സാ​നം സ്വ​കാ​ര്യ​മി​ല്ലു​ക​ൾ സ​പ്ലൈ​കോ​യു​മാ​യു​ള്ള ക​രാ​റി​ൽ ഒ​പ്പി​ടേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്തു. ഈ ​ശീ​ത​സ​മ​ര​ത്തി​ൽ ബ​ലി​യാ​ടാ​കു​ന്ന​ത് നെ​ൽ​ക​ർ​ഷ​ക​രാ​ണ്. കൊ​യ്തെ​ടു​ത്ത നെ​ല്ല് റോ​ഡു​വ​ക്കി​ലും പാ​ട​ത്തും കി​ട​ക്കു​ക​യാ​ണ്. കാ​ലാ​വ​സ്ഥ​യാ​ണെ​ങ്കി​ൽ അ​നു​കൂ​ല​വു​മ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ലു​സം​ഭ​ര​ണം എ​ങ്ങ​നെ പ്രാ​യോ​ഗി​ക​മാ​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നെ​ൽ​ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് സ​ർ​ക്കാ​രും അ​രി​മി​ല്ലു​കാ​രും പി​ന്തി​രി​യ​ണ​മെ​ന്നും നെ​ല്ലു​സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, സി.​കെ.​രാ​മ​ദാ​സ്, ദേ​വ​ൻ ചെ​റാ​പ്പൊ​റ്റ, സി.​എ​സ്.​ഭ​ഗ​വ​ൽ​ദാ​സ്, കെ.​പ്രേ​മ​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.