സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Sunday, October 25, 2020 11:25 PM IST
പാ​ല​ക്കാ​ട് : സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു . ഇ​ട​വ​ക മ​ദ്ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ റാ​ഫേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളാ​യ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ല​ദീ​ഞ്ഞ്, സ​ന്ദേ​ശം എ​ന്നീ ച​ട​ങ്ങു​ക​ൾ​ക്കു പാ​ല​ക്കാ​ട് രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചുപു​ര​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജീ​ജോ ചാ​ല​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ലീ​രാ​സ് പ​തി​യാ​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ യു​ട്യൂ​ബി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു.