അ​വ​യ​വ ക​ച്ച​വ​ടം തടയണമെന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ്
Sunday, October 25, 2020 11:22 PM IST
പാ​ല​ക്കാ​ട് : കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യ അ​വ​യ​വ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യും ഇ​ത്ത​രം മാ​ഫി​യാ​സം​ഘ​ങ്ങ​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​രോ​പി​ച്ചു .
സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന വ​രും ക​ട​ബാ​ധ്യ​ത ഉ​ള്ള​വ​രു​മാ​യ പാ​വ​പ്പെ​ട്ട​വ​രെ അ​ന്വേ​ഷി​ച്ച് ക​ണ്ടു​പി​ടി​ച്ച് അ​വ​രെ ചൂ​ഷ​ണം ചെ​യ്തു അ​വ​യ​വ​ങ്ങ​ൾ​ക്കു വി​ല​പേ​ശി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് മാ​ഫി​യ​ക​ൾ സ​ന്പാ​ദി​ക്കു​ന്ന​ത്. അ​വ​യ​വ ക​ച്ച​വ​ടം ന​ട​ത്തി കോ​ടി​ക​ൾ സ​ന്പാ​ദി​ക്കു​ന്ന വ​ൻ മാ​ഫി​യ റാ​ക്ക​റ്റു​ക​ളു​ടെ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു .യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ണ്ട് വി ​ഡി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​രാ​യ വീ ​ഡി ഉ​ല​ഹ​ന്നാ​ൻ, എ​ൻ കെ ​പു​രു​ഷോ​ത്ത​മ​ൻ ,ജി​ല്ലാ ട്ര​ഷ​റ​ർ വി ​എം തോ​മ​സ് ,ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി ​എം കു​രു​വി​ള ,വി ​എ കേ​ശ​വ​ൻ ,വി ​അ​നി​ൽ​കു​മാ​ർ ,ഗ്രേ​സി ജോ​സ​ഫ് ,പി ​ഓ വ​ക്ക​ച്ച​ൻ ,അ​ഡ്വ​ക്കേ​റ്റ് പി ​കെ ശ്രീ​ധ​ര​ൻ ,എം ​എ​ൽ ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.