യുഎൻ അംഗീകാരം നേടിയ ക​ല​യ​ര​സ​നെ അ​ഭി​ന​ന്ദി​ച്ചു
Sunday, October 25, 2020 11:22 PM IST
കോ​യ​ന്പ​ത്തൂ​ർ: യു.​എ​ന്നി​ന്‍റെ ഗ്ലോ​ബ​ൽ കോം​പാ​ക്ട് അം​ഗീ​കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ ക​ല​യ​ര​സ​നെ സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി എ​സ്.​പി.​വേ​ലു​മ​ണി അ​ഭി​ന​ന്ദി​ച്ചു. ത​മി​ഴ​രു​ടെ പാ​ര​ന്പ​ര്യ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളെ ത​ന്‍റെ നാ​ട്ടു​പു​റ ക​ലൈ​പ​യി​ർ​ച്ചി മ​യ്യം എ​ന്ന സ്ഥാ​പ​നം​മൂ​ലം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​ല​യ​സ​ൻ സൗ​ജ​ന്യ​മാ​യി പ​ഠി​പ്പി​ച്ചു ന​ല്കു​ന്നു​ണ്ട്. ഈ ​നി​സ്വാ​ർ​ത്ഥ സേ​വ​ന​ത്തി​നാ​ണ് യു.​എ​ന്നി​ന്‍റെ ഗ്ലോ​ബ​ൽ ഇം​പാ​ക്ട് അ​വാ​ർ​ഡ് നേ​ടി​യ​ത്. അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യി​ൽ​നി​ന്നും ഗ്രാ​മീ​യ പു​ത​ൽ​വ​ൻ അ​വാ​ർ​ഡും ക​ല​യ​ര​സ​ൻ നേ​ടി​യി​ട്ടു​ണ്ട്.

രോഗപ്രതിരോധ കിറ്റുവിതരണം

കോ​യ​ന്പ​ത്തൂ​ർ :സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ പ്ര​തി​പ​ക്ഷ നേ​താ​വ് എം.​കെ.​സ്റ്റാ​ലി​ൻ വി​മ​ർ​ശി​ക്കു​ന്ന​ത് ത​മാ​ശ​യാ​യി​ട്ടാ​ണ് ജ​ന​ങ്ങ​ൾ കാ​ണു​ന്ന​ത് എ​ന്ന് സം​സ്ഥാ​ന നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പൊ​ള്ളാ​ച്ചി ജ​യ​രാ​മ​ൻ പ​റ​ഞ്ഞു.​
പൊ​ള്ളാ​ച്ചി പെ​രി​യ നെ​ഗ​മ​ത്തി​ൽ​കൊ​റോ​ണ പ്ര​തി​രോ​ധ മ​രു​ന്നു ബോ​ക്സു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .
കൊ​റോ​ണ​യ്ക്കു​ള്ള മ​രു​ന്ന് ക​ണ്ടു പി​ടി​ച്ചാ​ൽ ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തി​നെ അ​ഭി​ന​ന്ദി​ക്കാ​തെ വി​മ​ർ​ശി​ക്കു​ക​യാ​ണ് സ്റ്റാ​ലി​ൻ ചെ​യ്ത​തെ​ന്നും എ​ല്ലാ വി​ഷ​യ​ങ്ങ​ളെ​യും സ്റ്റാ​ലി​ൻ വി​മ​ർ​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നെ ത​മാ​ശ രൂ​പേ​ണ​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നും പൊ​ള്ളാ​ച്ചി ജ​യ​രാ​മ​ൻ പ​റ​ഞ്ഞു.