സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, October 24, 2020 12:15 AM IST
പാ​ല​ക്കാ​ട്: സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക മ​ദ്ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ റാ​ഫേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. 23, 24, 25 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​യി​രി​ക്കും തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.
ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം വി​കാ​രി ഫാ. ​ജീ​ജോ ചാ​ല​യ്ക്ക​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റം ന​ട​ത്തി.
ഇ​ന്നു​രാ​വി​ലെ 6.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്-​അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ലീ​രാ​സ് പ​തി​യാ​ൻ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്. നാ​ളെ രാ​വി​ലെ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, സ​ന്ദേ​ശം- രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തി​രു​നാ​ളി​ന് കൈ​ക്കാ​ര​ൻ​മാ​രാ​യ എം.​എം.​ചാ​ക്കോ, കെ.​ആ​ർ.​വി​ൽ​സ​ണ്‍, ക​ണ്‍​വീ​ന​ർ​മാ​രാ​യ സൈ​ല​ക്സ് ഇ.​പോ​ൾ, സി.​എ​സ്.​തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.