കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി പ്ര​തിഷേ​ധ ധ​ർ​ണ
Saturday, October 24, 2020 12:14 AM IST
പാ​ല​ക്കാ​ട്: കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി പാ​ല​ക്കാ​ട് ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​കെ.​സു​ൽ​ത്താ​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റെ​യ്മ​ണ്ട് ആ​ന്‍റ​ണി, ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ.​സു​ലൈ​മാ​ൻ, മ​ല​ന്പു​ഴ ഗോ​പാ​ല​ൻ, കൊ​ട്ടേ​ക്കാ​ട് വേ​ലാ​യു​ധ​ൻ, സ​ന്തോ​ഷ് മ​ല​ന്പു​ഴ, കെ.​എ.​ര​ഘു​നാ​ഥ്, പി​രാ​യി​രി സെ​യ്ത മു​ഹ​മ്മ​ദ്, വ​ള്ളി​ക്കോ​ട് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ഞ്ചി​ക്കോ​ട് ചെ​ല്ലം​കാ​വ് കോ​ള​നി​യി​ൽ വി​ഷ​മ​ദ്യം കു​ടി​ച്ച് അ​ഞ്ചു​പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ധ​ർ​ണ ന​ട​ത്തി​യ​ത്.