മാ​സ്ക് ധ​രി​ക്കാ​തെ ക​റ​ങ്ങു​ന്ന സ​ഞ്ചാ​രി​ക​ളെ നിയന്ത്രിക്കണം
Saturday, October 24, 2020 12:12 AM IST
നെ​ല്ലി​യാ​ന്പ​തി: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ മാ​സ്ക് ധ​രി​ക്കാ​തെ ക​റ​ങ്ങി ന​ട​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. വ്യ​ക്തി, സാ​മൂ​ഹി​ക സം​ര​ക്ഷ​ണം പാ​ലി​ക്കാ​തെ റി​സോ​ർ​ട്ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്കാ​തെ ക​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
ഇ​ക്കാ​ര്യം ആ​രോ​ഗ്യ, പോ​ലീ​സ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചാ​ലും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പു​ല​യ​ന്പാ​റ, കൈ​കാ​ട്ടി, കേ​ശ​വ​ൻ​പാ​റ, നൂ​റ​ടി, ഹി​ൽ​വ്യൂ, കാ​ര​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​താ​ണ് സ്ഥി​തി.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കാ​നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്കു​ന്ന​തി​നു​മാ​യി ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ നി​യ​മ ലം​ഘ​ന​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര​തീ​യ നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ നെ​ല്ലി​യാ​ന്പ​തി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​എ​സ്.​പ്ര​സാ​ദ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.