മംഗലംഡാം, പോത്തുണ്ടി ഉദ്യാനങ്ങൾ സമർപ്പിച്ചു
Friday, October 23, 2020 1:12 AM IST
വടക്കഞ്ചേരി‍/ നെന്മാറ : സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മം​ഗ​ലം ഡാം, ​പോ​ത്തു​ണ്ടി ഡാം ​ഉ​ദ്യാ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​ സം​സ്ഥാ​ന​ത്തെ 26 ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ ടൂ​റി​സം വ​കു​പ്പു​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. പോ​ത്തു​ണ്ടി ഡാം ​ഉ​ദ്യാ​ന​ത്തി​ൽ ആ​രം​ഭി​ച്ച ക​ഫ്റ്റീ​രി​യ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പോ​ത്തു​ണ്ടി ഡാം ​ഉ​ദ്യാ​ന​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ര​മ്യ ഹ​രി​ദാ​സ് എം​പി, കെ.​ബാ​ബു എം​എ​ൽ​എ, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഡ​യ​റ​ക്ട​ർ പി.​ബാ​ല​കി​ര​ണ്‍, ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്, മറ്റു ജനപ്ര തിനിധികൾ പ​ങ്കെ​ടു​ത്തു. മം​ഗ​ലം​ഡാം ഉ​ദ്യാ​ന പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ, വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​വേ​ലി മോ​ഹ​ൻ​ദാ​സ്, നെന്മാറ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു സ​തീ​ഷ്, വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​ഐ സു​ബൈ​ർ കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.