കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്
Wednesday, October 21, 2020 12:02 AM IST
ത​ത്ത​മം​ഗ​ലം: കൊ​ശ​ക്ക​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ് (36), ഷി​റി​ൻ (30), ഹ​രി​പ്ര​സാ​ദ് (18), ഷി​നോ​ജ്, വ​ഴി​യാ​ത്രി​ക​യാ​യ ധ​ന്യ (27) എ​ന്നി​വ​രെ അ​ഗ്നി​ശ​മ​ന​സേ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. എ​ടി​എ​സ്. ഒ.​എ.​ഗി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. സ്ഥ​ല​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യിടി​ച്ച് നി​ര​വ​ധി​ത​വ​ണ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.
വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​റ​വു​ണ്ടാ​ക്കി റോ​ഡി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു നി​ല്ക്കു​ന്ന മ​രം​മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ബി​നോ​യ് ജേ​ക്ക​ബ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്ക് അ​പേ​ക്ഷ ന​ല്കി​യെ​ങ്കി​ലും ഇ​തു​വ​രേ​യും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.
ത​ത്ത​മം​ഗ​ലം-​മീ​നാ​ക്ഷി​പു​രം റോ​ഡ് റ​ബ​റൈ​സ്ഡ് ചെ​യ്ത് ന​വീ​ക​രി​ച്ച​പ്പോ​ഴാ​ണ് മ​രം സ​ഞ്ചാ​ര​ത​ട​സ​ത്തി​നും കാ​ഴ്ച​യ്ക്കു മ​റ​വു​മാ​യ​ത്. രാ​ത്രി​കാ​ല​ത്ത് എ​തി​ർ​ദി​ശ​യി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​ര​ത്തി​നു സ​മീ​പ​ത്തെ​ത്തി പെ​ട്ടെ​ന്ന് നി​ർ​ത്തു​ന്ന ശ​ബ്ദം സ​മീ​പ​വാ​സി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടു​ക​യാ​ണ്.