പൊ​ൻ​പാ​റ​യി​ൽ വീ​ണ്ടും പു​ലിയെ കണ്ടെന്നു നാട്ടുകാർ
Wednesday, October 21, 2020 12:01 AM IST
അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര പൊ​ൻ​പാ​റ​യി​ൽ വീ​ണ്ടും പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. ഇ​തി​നു ഉ​റ​പ്പു​ന​ല്കു​ന്ന വി​ധ​ത്തി​ൽ പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി.
തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി പ​ത്ത​ര​യോ​ടെ പൊ​ൻ​പാ​റ​യി​ലെ തോ​ട്ടു​പു​റ​ത്ത് ബ​ക്ക​റി​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്ന റ​ബ​ർ​തോ​ട്ട​ത്തി​ലാ​ണ് ര​ണ്ടു പു​ലി​ക​ളെ ക​ണ്ട​ത്.ചൊ​വാ​ഴ്ച്ച രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ കാ​ൽ​പ്പാ​ട് പു​ലി​യു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​താ​യി വാ​ർ​ഡ് അം​ഗം അ​യ്യ​പ്പ​ൻ കു​റൂ​പ്പാ​ട​ത്ത് അ​റി​യി​ച്ചു. ഇ​തോ​ടെ ജ​ന​ങ്ങ​ളു​ടെ ഭീ​തി വ​ർ​ധി​ച്ചു.എ​ത്ര​യും​വേ​ഗം കെ​ണി സ്ഥാ​പി​ച്ച് പു​ലി​യെ പി​ടി​കൂ​ട​ണ​മെ​ന്ന് വാ​ർ​ഡ് അം​ഗം ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ​ണ്ടി​ട​ങ്ങ​ളി​ലാ​യി കാ​മ​റ സ്ഥാ​പി​ക്കു​ക​യും സാ​ന്നി​ധ്യം ഉ​റ​പ്പാ​കു​ന്ന​പ​ക്ഷം കെ​ണി സ്ഥാ​പി​ക്കാ​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ല്കി​യെ​ന്നും വാ​ർ​ഡ് അം​ഗം അ​യ്യ​പ്പ​ൻ പ​റ​ഞ്ഞു.