കോവിഡ് ബാ​ധി​ത​ന്‍റെ വീ​ട് കു​ത്തിത്തുറ​ന്നു മോഷണം
Tuesday, October 20, 2020 12:10 AM IST
കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ ബാ​ധി​ത​ന്‍റെ വീ​ടു​കു​ത്തി തു​റ​ന്ന് ര​ണ്ട​ര​ല​ക്ഷം രൂ​പ മ​തി​പ്പു​ള്ള സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. പാ​പ്പ​നാ​യ്ക്ക​ൻ​പാ​ള​യം ദ​ണ്ഡ​പാ​ണി​ന​ഗ​ർ മു​ര​ളി (50) യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ക​വ​ർ​ച്ച. ഇ​യാ​ൾ കോ​വി​ഡി​നെ തു​ട​ർ​ന്ന്് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ഇ​യാ​ളു​ടെ വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന അ​ഡ്വ. കീ​ർ​ത്തി​വാ​സ​ൻ സ്വ​ന്തം​നാ​ട്ടി​ലേ​ക്കു പോ​യി​രു​ന്നു. രോ​ഗ​മു​ക്തി​നേ​ടി മു​ര​ളി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ടു​തു​റ​ന്നു കി​ട​ക്കു​ന്ന​ത് കാ​ണു​ക​യും വീ​ടി​ന്‍റെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​ട്ടു​പ​വ​ൻ സ്വ​ർ​ണ​വും ഒ​രു കി​ലോ വെ​ള്ളി​യും 23000 രൂ​പ​യും മോ​ഷ്ടി​ച്ച​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
മു​ര​ളി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് റേ​സ് കോ​ഴ്സ് പോ​ലീ​സ് മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.