മൃ​ത​ദേ​ഹ​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന‌ ട്രൂനാ​റ്റ് ഇനി ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും
Tuesday, October 20, 2020 12:10 AM IST
ഒ​റ്റ​പ്പാ​ലം: മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ട്രൂ ​നാ​റ്റ് സം​വി​ധാ​നം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും. ജി​ല്ലാ ആ​ശു​പ​ത്രി ക​ഴി​ഞ്ഞാ​ൽ ഇ​നി ഈ ​സൗ​ക​ര്യം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും ല​ഭ്യ​മാ​കും.
കോ​വി​ഡ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കാ​ത്ത​തു​മൂ​ലം ഇ​നി​മു​ത​ൽ ഒ​റ്റ​പ്പാ​ല​ത്ത് മൃ​ത​ദേ​ഹം പ​രി​ശോ​ധ​ന വൈ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. പെ​ട്ട​ന്ന് ഫ​ലം അ​റി​യു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന സം​വി​ധാ​ന​മാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​ത്. ര​ണ്ടു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫ​ലം അ​റി​യാ​വു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്ത് അ​സ്വാ​ഭാ​വി​ക മ​ര​ണം ന​ട​ന്നാ​ൽ മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് സ്ര​വം ശേ​ഖ​രി​ച്ച് പാ​ല​ക്കാ​ട്ടേ​യ്ക്ക് അ​യ​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ് ഇ​തു​വ​രെ​യു​ള്ള പ​തി​വ്. ഫ​ലം വൈ​കു​ന്ന​തി​നാ​ൽ അ​തു​വ​രെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യാ​നാ​കാ​ത്ത സ്ഥി​തി​യു​മു​ണ്ട്.
പോ​സ്റ്റു​മോ​ർ​ട്ടം ക​ഴി​ഞ്ഞു ബ​ന്ധു​ക്ക​ൾ​ക്ക് മൃ​ത​ദേ​ഹം വി​ട്ടു ന​ല്കു​ന്ന​തി​ന് ഒ​രു​ദി​വ​സ​ത്തെ കാ​ല​താ​മ​സം എ​ടു​ക്കു​ന്ന​തും പ്ര​ശ്ന​മാ​യി​രു​ന്നു. ട്രൂ ​നാ​റ്റ് പ​രി​ശോ​ധ​ന തു​ട​ങ്ങു​ന്ന​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കും.