കെ​എ​സ്ഇബി സേ​വ​ന​ങ്ങ​ൾ ഇ​നി​മു​ത​ൽ വാ​തി​ൽ​പ്പ​ടി​യി​ൽ
Wednesday, September 30, 2020 12:08 AM IST
പാലക്കാട് : കോ​വി​ഡ് 19 രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സു​ര​ക്ഷി​ത സേ​വ​നം ന​ൽ​കു​ന്ന​തി​ന് കെ.​എ​സ്.​ഇ.​ബി​യു​ടെ ’സേ​വ​ന​ങ്ങ​ൾ വാ​തി​ൽ പ​ടി​യി​ൽ’ (സ​ർ​വ്വീ​സ​സ് അ​റ്റ് ഡോ​ർ സ്റ്റെ​പ്സ്) പ​ദ്ധ​തി ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ പാ​ല​ക്കാ​ട് സ​ർ​ക്കി​ളി​നു കീ​ഴി​ലു​ള്ള 39 ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ഞ്ചി​നീ​യ​ർ (ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ) അ​റി​യി​ച്ചു.
ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് വ്യ​ക്തി​യു​ടെ പേ​രും ഫോ​ണ്‍ ന​ന്പ​രും അ​ടു​ത്തു​ള്ള സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ ഫോ​ണ്‍ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യാം.
പു​തി​യ സ​ർ​വീ​സ് ക​ണ​ക്ഷ​ൻ, ഉ​ട​മ​സ്ഥാ​വ​കാ​ശ​മാ​റ്റം, ലൈ​ൻ​മാ​റ്റി സ്ഥാ​പി​ക്ക​ൽ, ക​ണ​ക്ട​ഡ്ലോ​ഡ് മാ​റ്റം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​പേ​ക്ഷ​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് നി​ർ​ദേ​ശം ന​ൽ​കി സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.