മാ​സ്ക്, പി​പി​ഇ കി​റ്റ് വി​ത​ര​ണം
Tuesday, September 29, 2020 12:56 AM IST
പാ​ല​ക്കാ​ട്: റോ​ട്ട​റി ക്ല​ബു​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3201 ന്‍റെ ഗ്ലോ​ബ​ൽ ഗ്രാ​ന്‍റ് പ​ദ്ധ​തി​യി​ൽ ഒ​രു മി​ല്യ​ൻ മാ​സ്ക് വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് സ​ർ​ക്കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ്യാ​യി​രം എ​ൻ95 മാ​സ്കും മു​ന്നൂ​റ് പി​പി​ഇ കി​റ്റും സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​യി​രം എ​ൻ 95 മാ​സ്കും നൂ​റു പി​പി​ഇ കി​റ്റും വി​ത​ര​ണം ചെ​യ്തു.
റോ​ട്ട​റി പാ​ല​ക്കാ​ട് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പി.​നാ​യ​ർ, എം.​ബി.​ച​ന്ദ്ര​ശേ​ഖ​ര​ൻ, റോ​ട്ട​റി പാ​ല​ക്കാ​ട് ഈ​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ത്തു​കു​മാ​ർ, റോ​ട്ട​റി ഒ​ല​വ​ക്കോ​ട് പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ൽ, റോ​ട്ട​റി പാ​ല​ക്കാ​ട് ഫോ​ർ​ട്ട് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, മു​ൻ അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ എ​ൻ.​സി.​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ഇ.​ടി.​ജ​നാ​ർ​ദ​ന​ൻ, ജി​ജി​ആ​ർ.​ര​വി ന​ട​രാ​ജ​ൻ, ഹേ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട​ന്‍റ് ര​മാ​ദേ​വി, ഡ​ബ്ല്യു ആ​ൻ​ഡ് സി ​സൂ​പ്ര​ണ്ട് ഡോ. ​ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.