കു​ടി​വെ​ള്ള​ വി​ത​ര​ണം മുടങ്ങി: യൂ​ത്ത് ലീ​ഗ് പ​രാ​തി നല്കി
Tuesday, September 29, 2020 12:56 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ൽ തു​ട​ർ​ച്ച​യാ​യി കു​ടി​വെ​ള്ള​വി​ത​ര​ണം മു​ട​ങ്ങു​ന്ന​തി​ലെ അ​പാ​ക​ത ക​ണ്ടെ​ത്ത​ണ​മെ​ന്നും കു​ടി​വെ​ള്ള​വി​ത​ര​ണം ഉ​ട​നേ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ണാ​ർ​ക്കാ​ട് മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ല്കി.
ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യാ​യ മ​ണ്ണാ​ർ ക്കാ​ട് തെ​ങ്ക​ര കു​ടി​വെ​ള്ള​പ​ദ്ധ​തി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ആ​റു​മാ​സം പി​ന്നി​ട്ട​പ്പോ​ഴേ​യ്ക്കും അ​ഞ്ച് പ്രാ​വ​ശ്യ​മാ​ണ് കു​ടി​വെ​ള്ള​വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.
ചി​ല​സ​മ​യ​ങ്ങ​ളി​ൽ ആ​ഴ്ച​ക​ളോ​ളം ഇ​ത് നീ​ണ്ടു​നി​ൽ​ക്കു​ന്ന​ത് കു​ടും​ബ​ങ്ങ​ളെ ഏ​റെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. യ​ഥാ​ർ​ത്ഥ കാ​ര​ണം ക​ണ്ടെ​ത്തി അ​ടി​യ​ന്തി​ര​മാ​യി കു​ടി​വെ​ള്ളം പു​നഃ​സ്ഥാ​പി​ക്ക​ണ മെ​ന്നും യൂ​ത്ത് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.