ഷോളയൂരിൽ വനംവകുപ്പിന്‍റെ ജണ്ടനിർമ്മാണം വീണ്ടും: എട്ടു കർഷകർക്ക് കൃഷിഭൂമി നഷ്ടമായി
Sunday, September 27, 2020 11:41 PM IST
അഗളി: നി​യ​മ വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ച്ച് വ​നം വ​കു​പ്പി​ന്‍റെ ജ​ണ്ട നി​ർ​മ്മാ​ണം. ഷോ​ള​യൂ​ർ എ​ട്ടാം വാ​ർ​ഡി​ൽ ന​ഷ്ട​മാ​യ​ത് എ​ട്ട് ക​ർ​ഷ​ക​രു​ടെ കൃഷിഭൂമി.

മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ ഷോ​ള​യൂ​ർ വി​ല്ലേ​ജി​ൽ​പ്പെ​ട്ട എ​ട്ടാം​വാ​ർ​ഡി​ൽ ഏ​ഴു വ്യ​ക്തി​ക​ളു​ടെ കൃ​ഷി​സ്ഥ​ല​ത്തി​ന് വ​നം​വ​കു​പ്പി​ന്‍റെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഹ​രം. റ​വ​ന്യൂ​രേ​ഖ​ക​ൾ പ്ര​കാ​രം 1950 ൽ അ​ള​ഗി​രി സ്വാ​മി നാ​യി​ഡു മ​ക​ൻ എ.​അ​ള​ഗി​രി സ്വാ​മി​യു​ടെ പേ​രി​ൽ, പാ​ല​ക്കാ​ട് ര​ജി​സ്റ്റ​ർ ഓ​ഫീ​സി​ൽ ജന്മം ​തീ​റാ​യി ന​ല്ക​പ്പെ​ട്ട വ​സ്തു​വി​ന്‍റെ മൂ​ന്നാ​മ​ത്തെ ഉ​ട​മ​സ്ഥ​രാ​ണ് ഇ​പ്പോ​ൾ വ​നം​വകുപ്പി​ന്‍റെ കൈ​യ്യേ​റ്റ​ത്തി​ന് വി​ധേ​യ​രാ​യി​രി​ക്കു​ന്ന ഏ​ഴ് ക​ർ​ഷ​ക​ർ.​

ഇ​പ്പോ​ൾ വ​നം​വ​കു​പ്പ് ക​യ്യേ​റി ജ​ണ്ട നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന ത​ങ്ങ​ളു​ടെ ഭൂ​മി​ക്ക് നാ​യി​ഡു മ​ക​ൻ എ.​അ​ള​ഗി​രി സ്വാ​മി പേ​ർ​ക്ക്, പു​തൂ​ർ ലാ​ന്‍റ് ട്രി​ബ്യൂ​ണ​ലി​ൽ നി​ന്ന് 4283/ ഓ​ർ​ഡ​ർ ന​ന്പ​ർ പ്ര​കാ​രം 1976 ൽ ​പ​ട്ട​യം ല​ഭി​ച്ച​താ​ണ് എ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കോ​വി​ഡ് 19 ലോ​ക് ഡൗ​ണ്‍​സ​മ​യ​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ഹ​സ്യ​മാ​യി എ​ത്തി​യാ​ണ് കൃ​ഷി​ഭൂ​മി ജ​ണ്ട​യി​ട്ടു പി​ടി​ച്ച​ട​ക്കി​യ​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ലോ​ക്ക്ഡൗ​ണി​ൽ അ​യ​വ് വ​ന്ന​പ്പോ​ൾ ത​ങ്ങ​ളു​ടെ കൃ​ഷി​സ്ഥ​ല​ത്തെ​ത്തി​യ ക​ർ​ഷ​ക​ർ ക​ണ്ട​ത് വ​നം​വ​കു​പ്പ് നി​യ​മ​വി​രു​ദ്ധ​മാ​യി പി​ടി​ച്ച​ട​ക്കി​യ ത​ങ്ങ​ളു​ടെ കൃ​ഷി സ്ഥ​ല​ങ്ങ​ൾ വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി​ക​ൾ​ക്ക് പ​തി​ച്ച് ന​ല്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ​ന്ന് ക​ർ​ഷ​ക​ർ വി​ല​പി​ക്കു​ന്നു. നി​യ​മ​ത്തെ​യും നീ​തി​യേ​യും വെ​ല്ലു​വി​ളി​ക്കു​ന്ന വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ക​ർ​ഷ​ക​ർ പാ​ല​ക്കാ​ട് ഫോ​റ​സ്റ്റ് ട്രൈ​ബ്യൂ​ണ​ലി​ൽ പ​രാ​തി​ന​ല്കി പ​രാ​തി​യി​ൽ വാ​ദം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പു​ത​ന്നെ നി​യ​മ​പ​ര​മാ​യ യാ​തൊ​രു മ​ര്യാ​ത​യും പാ​ലി​ക്കാ​തെ വ​നം വ​കു​പ്പ് ത​ങ്ങ​ളു​ടെ ഭൂ​മി​യി​ൽ ജ​ണ്ട നി​ർ​മാ​ണം ആ​രം​ഭി​ച്ചു​വെ​ന്ന് ക​ർ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.

നി​യ​മ​വി​രു​ദ്ധ കൈ​യ്യേ​റ്റ​ത്തി​നും അ​ന​ധികൃ​ത​ ജ​ണ്ട നി​ർ​മാ​ണ​ത്തി​നും എ​തി​രേ ക​ർ​ഷ​ക​ർ ഒ​റ്റ​പ്പാ​ലം സ​ബ്ക​ള​ക്ട​ർ, അ​ഗ​ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ, വ​നം​വ​കു​പ്പ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ല്കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല​ന്നും കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു.

കേ​ര​ള​ത്തി​ൽ വ​നം​വ​കു​പ്പ് പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ കൃ​ഷി​സ്ഥ​ല​ങ്ങ​ൾ കൈ​യ്യേ​റു​ന്ന​തും, പി​ടി​ച്ചെ​ടു​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​യി ജ​ണ്ട​കെ​ട്ടി​ത്തി​രി​ക്കു​ന്ന​തും സ്ഥി​രം വാ​ർ​ത്ത​യാ​വു​ക​യാ​ണ്. രാ​ജ്യ​ത്ത് പൗ​ര​ന് ന​ല്കി​യി​രി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ അ​ധി​കാ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ർ​ഷ​ക​ർ കൈ​വ​ശം വ​ച്ച​നു​ഭ​വി​ക്കു​ന്ന പ​ട്ട​യ​ഭൂ​മി​യി​ലേ​ക്കാ​ണ് വ​നം വ​കു​പ്പി​ന്‍റെ നി​യ​മ​വി​രു​ദ്ധ ക​ട​ന്നു​ക​യ​റ്റം അ​ര​ങ്ങേ​റു​ന്ന​ത്.​

ഇ​ല്ലാ​ത്ത നി​യ​മ​ത്തി​ന്‍റെ​യും, ചെ​യ്യാ​ത്ത സ​ർ​വ്വേ​യു​ടെ​യും പേ​രു​പ​റ​ഞ്ഞ് അ​ത്താ​ഴ​പ​ട്ടി​ണി​ക്കാ​രാ​യ ക​ർ​ഷ​ക​ന്‍റ ജീ​വി​ത സ്വ​പ്ന​ങ്ങ​ളു​ടെ​മേ​ൽ കൈ​യ്യേ​റ്റ​ത്തി​ന്‍റെ ജ​ണ്ട കെ​ട്ടി അ​തി​ർ​ത്തി നി​ർ​ണ്ണ​യി​ക്കു​ക​യാ​ണ് ഭ​ര​ണ​കൂ​ടം. ഇതിനെ പ്ര​തി​രോ​ധി​ക്കാ​നോ, നീ​തി നി​ഷേധത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​നോ നി​ർ​ധ​ന​രാ​യ ക​ർ​ഷ​ക​ന് ക​ഴി​യു​ന്നി​ല്ല. ക​ർ​ഷ​ക​ന് സം​ര​ക്ഷ​ണം ന​ല്കേ​ണ്ട, കൈ​ത്താ​ങ്ങാ​കേ​ണ്ട എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ നി​ർ​ജ്ജീ​വ​മാ​വു​ക​യാ​ണ്.

പി​റ​ന്ന മ​ണ്ണി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ്ഥാ​പി​ക്കാ​ൻ അ​ത്താ​ഴ​പ​ട്ടി​ണി​ക്കാ​ര​നെ ഹൈ​ക്കോ​ട​തി ക​യ​റ്റു​ന്ന നി​യ​മ​ങ്ങ​ൾ ക​രു​ണ​യി​ല്ലാ​തെ ന​ട​പ്പി​ലാ​ക്കു​ന്ന വ​നം വ​കു​പ്പി​നെ​തി​രേ വാ​ക്കു കൊ​ണ്ടു പോ​ലും പ്ര​തി​രോ​ധി​ക്കാ​ൻ ഇ​വി​ടു​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു പോ​ലും ക​ഴി​യു​ന്നി​ല്ല. രാ​ജ്യം മു​ഴു​വ​ൻ ക​ർ​ഷ​ക​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി ഉ​ണ​ർ​ന്നെ​ണീ​ക്കു​ന്പോ​ഴാ​ണ്, തി​ക​ച്ചും അ​നീ​തി​പ​ര​മാ​യ രീ​തി​യി​ൽ ക​ർ​ഷ​ക​ൻ അ​വ​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് കു​ടി​യി​റ​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ര​ക്തം വി​യ​ർ​പ്പാ​ക്കി അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ പ​ണം ന​ൽ​കി നി​ല​വി​ലു​ള്ള എ​ല്ലാ നി​യ​മ​ങ്ങ​ളും പാ​ലി​ച്ചും, വ​സ്തു ര​ജി​സ്ട്രേ​ഷ​നാ​വ​ശ്യ​മാ​യ സ്റ്റാ​ന്പ് ഡ്യൂ​ട്ടി മു​ത​ൽ ക്ഷേ​മ​നി​ധി വി​ഹി​തം വ​രെ​യും അ​ട​ച്ചും, വ​ർ​ഷാ​വ​ർ​ഷ​ങ്ങ​ളി​ൽ ക​രം മേ​ടി​ച്ചും, വ​സ്തു സം​ബ​ന്ധ​മാ​യ മു​ഴു​വ​ൻ റ​വ​ന്യൂ​രേ​ഖ​ക​ളും, ത​ണ്ട​പ്പേ​രു മു​ത​ൽ പ​ട്ട​യം വ​രെ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​ട്ടും ക​ർ​ഷ​ക​ന്‍റെ ന്യാ​യ​മാ​യ പ​രാ​തി​യി​ൽ പ​രി​ഹാ​രം കാ​ണാ​ത്ത റ​വ​ന്യൂ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രും ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെന്ന് കർഷകർ പരാതിപ്പെടുന്നു. വ​നം വ​കു​പ്പി​നു മു​ന്നി​ൽ മ​റ്റ് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ നോ​ക്കു​കു​ത്തി​ക​ളാ​കു​ക​യാ​ണി​പ്പോ​ൾ. വ​നം വ​കു​പ്പി​ന്‍റെ അ​തി​ക്ര​മ​ത്തെ ചെ​റു​ക്കാ​നോ പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ന് നീ​തി ന​ട​പ്പാ​ക്കി കൊ​ടു​ക്കു​വാ​നോ ഇ​വി​ടു​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ക​ഴി​യു​ന്നി​ല്ല.