ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​ത​യി​ൽ യാ​ത്രാ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ ആ​ലോ​ച​ന
Sunday, September 27, 2020 11:41 PM IST
ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​ത​യി​ൽ യാ​ത്രാ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ ആ​ലോ​ച​ന. അ​റു​പ​ത് കി​ലോ​മീ​റ്റ​ർ ദൂ​രം​വ​രു​ന്ന പാ​ത​യി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ട്രെ​യി​ൻ ഓ​ടി​ക്കാ​നാ​ണ് ശ്ര​മം. നി​ല​ന്പൂ​ർ​ക്ക് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ട്രെ​യി​നു​ക​ൾ ഓ​ടി​തു​ട​ങ്ങി​യാ​ൽ ഇ​തേ ക്ര​മ​ത്തി​ൽ മ​റ്റ് റൂ​ട്ടു​ക​ളും പ​രി​ഗ​ണി​ക്കാ​നാ​കു​മെ​ന്നാ​ണ് റെ​യി​ൽ​വേ ക​രു​തു​ന്ന​ത്.
നി​ർ​ദേ​ശം ല​ഭി​ച്ചാ​ലു​ട​നേ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ട്രെ​യി​ൻ ഓ​ടി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ​ക്ക് ക​ഴി​യും. ത​മി​ഴ്നാ​ട്ടി​ൽ യാ​ത്രാ ട്രെ​യി​നു​ക​ൾ ഓ​ടി​തു​ട​ങ്ങി​യ​ങ്കി​ലും കേ​ര​ള​ത്തി​ൽ ഇ​ത് സാ​ധ്യ​മാ​യി​ട്ടി​ല്ല. വി​ര​ലി​ലെ​ണ്ണാ​വു​ന്ന ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ ഓ​ടു​ന്ന​ത്. ഷൊ​ർ​ണൂ​ർ​വ​ഴി ഇ​വ ക​ട​ന്നു​പോ​കു​ന്നു​ണ്ട​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​മി​ല്ല. കോ​വി​ഡ് അ​ട​ച്ചു​പൂ​ട്ട​ലി​ൽ ഇ​ള​വു​ക​ൾ വ​ന്നെ​ങ്കി​ലും ട്രെ​യി​ൻ ഗ​താ​ഗ​തം പൂ​ർ​ണ​മ​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്-​ഷൊ​ർ​ണൂ​ർ, ഷൊ​ർ​ണൂർ-​നി​ല​ന്പൂ​ർ​പാ​ത​യി​ൽ സാ​ധ​ര​ണ​ക്കാ​ർ കൂ​ടു​ത​ലും ട്രെ​യി​നു​ക​ളെ​യാ​ണ് യാ​ത്ര​യ്ക്ക് ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി​ട്ടും ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.
സം​സ്ഥാ​നം ക​നി​ഞ്ഞാ​ൽ മാ​ത്ര​മേ ട്രെ​യി​നു​ക​ൾ ഓ​ടാ​ൻ സാ​ധ്യ​ത​യു​ള്ളു. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തി​നാ​ൽ എ​ന്തു​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ക​ണ്ട​റി​യ​ണം. പാ​ല​ക്കാ​ട്ടു​നി​ന്ന് ഹ്ര​സ്വ​ദൂ​ര ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ന്ന​തി​നാ​യി വ്യാ​പ​ക ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. രാ​വി​ലെ ആ​റി​ന് നി​ല​ന്പൂ​ർ​ക്കു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​ൻ പു​ന​രാ​രം​ഭി​ച്ചാ​ൽ ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തു​ന്ന ജ​ന​ശ​താ​ബ്ദി​ക്ക് യാ​ത്ര തു​ട​ങ്ങാ​നാ​കും. അ​മൃ​ത എ​ക്സ്പ്ര​സ് തു​ട​ങ്ങു​ന്ന​തി​നു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് വ്യാ​പ​ക ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.
അ​ട​ച്ചി​ട​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട ഇ​ള​വു​ക​ൾ വ​ന്ന​പ്പോ​ൾ പാ​ല​ക്കാ​ടു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​മൃ​ത എ​ക്സ്പ്ര​സ് ഓ​ടു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്തി​നു​മു​ന്പ് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പാ​ല​ക്കാ​ടു​നി​ന്ന് എ​റ​ണാ​കു​ളം-​കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പ​തി​വ് യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. അ​വ​ർ​ക്കി​പ്പോ​ൾ ഇ​ര​ട്ടി​യും അ​തി​ലേ​റെ​യും യാ​ത്രാ​ചെ​ല​വ് നേ​രി​ടു​ക​യാ​ണ്. ചി​ല​ർ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലാ​ണ് യാ​ത്ര. മ​റ്റു​ചി​ല​ർ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളെ​യും ടാ​ക്സി സ​ർ​വീ​സ്, ബ​സു​ക​ൾ എ​ന്നി​വ​യേ​യു​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.
രാ​വി​ലെ കേ​ര​ള എ​ക്സ്പ്ര​സി​നും പ​ത്തി​ന് തൃ​ശൂ​രി​ലെ​ത്തു​ന്ന എ​റ​ണാ​കു​ളം മെ​മു​വി​നും പാ​ല​ക്കാ​ടു​നി​ന്ന് 500 ന​ടു​ത്ത് സ്ഥി​രം യാ​ത്ര​ക്കാ​രു​ണ്ട്. കോ​വി​ഡി​നൊ​പ്പം ജീ​വി​ച്ച് തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ട്രെ​യി​നു​ക​ൾ ഓ​ടി​ക്ക​ണ​മെ​ന്നു​മാ​ണ് വ്യാ​പ​ക ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്.