ആനമൂളിയിൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
Sunday, September 27, 2020 11:39 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ​തെ​ങ്ക​ര ആ​ന​മൂ​ളി​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി കൃ​ഷി മു​ഴു​വ​ൻ ന​ശി​പ്പി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി പൈ​നാ​പ്പി​ൾ കൃ​ഷി ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന ത​ച്ച​ന്പാ​റ സ്വ​ദേ​ശി​യാ​യ എ ​പി ഇ​ബ്രാ​ഹിം ഹാ​ജി എ​ന്ന ക​ർ​ഷ​ക​ന്‍റെ പൈ​നാ​പ്പി​ൾ തോ​ട്ട​വും റ​ബ്ബ​ർ തൈ​ക​ളു​മാ​ണ് മു​ഴു​വ​ൻ ന​ശി​പ്പി​ച്ച​ത്.

75 ഏ​ക്ക​ർ സ്ഥ​ല​ത്ത് റ​ബ്ബ​ർ പ്ലാ​ന്‍റേഷ​ൻ ന​ട​ത്തു​ന്ന ഇ​വി​ടെ റ​ബ്ബ​ർ​ തൈ​ക​ളോ​ടൊ​പ്പം ഇ​ട​വി​ള​യാ​യി പൈ​നാ​പ്പി​ൾ കൃ​ഷി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. പൈ​നാ​പ്പി​ളി​ന് കാ​യ വ​രു​ന്ന സ​മ​യ​ത്താ​ണ് ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി ഏ​ക​ദേ​ശം ഇ​രു​പ​തോ​ളം ആ​ന​ക​ൾ ഇ​റ​ങ്ങി കൃ​ഷി മു​ഴു​വ​ൻ ന​ശി​പ്പി​ച്ച​ത്. റ​ബ്ബ​ർ തൈ​ക​ളും പൈ​നാ​പ്പി​ളും മു​ഴു​വ​ൻ ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ ആ​ന​ക​ൾ ഇ​ങ്ങ​നെ നാ​ശം വ​രു​ത്താ​റി​ല്ല. ആ​ന കു​ട്ടി​ക​ൾ ഓ​ടി ക​ളി​ക്കു​ന്പോ​ഴാ​ണ് ഇ​ങ്ങ​നെ നാ​ശം വ​രു​ന്ന​തെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം പൈ​നാ​പ്പി​ൾ, ഇ​തി​നു ചു​റ്റു​മി​ട്ട എ​ർ​ത്ത് ലൈ​ൻ, കൃ​ഷി​ക്ക് വെ​ള്ള​മ​ടി​ക്കാ​ൻ ത​യ്യാ​റാ​ക്കി​യ പൈ​പ്പു​ക​ൾ തു​ട​ങ്ങി എ​ല്ലാം ന​ശി​പ്പി​ച്ചു.ഇ​വി​ടെ ഇ​തു​വ​രെ 30 ല​ക്ഷം രൂ​പ​യോ​ളം മു​ട​ക്കു​ക​യു​ണ്ടാ​യെ​ന്നും ഇ​നി ഈ ​സ്ഥ​ല​ത്ത് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും ക​ർ​ഷ​ക​ൻ ഇ​ബ്രാ​ഹിം ഹാ​ജി പ​റ​യു​ന്നു. താ​ലൂ​ക്കി​ലെ പ്ര​മു​ഖ പൈ​നാ​പ്പി​ൾ ക​ർ​ഷ​ക​നാ​ണ് എ.പി ഇ​ബ്രാ​ഹിം. ആ​ന​മൂ​ളി​ക്കു പു​റ​മേ കോ​ട്ടോ​പ്പാ​ട​ത്ത് 16ഉം ​മു​തു​കു​റു​ശ്ശി​യി​ൽ 25ഉം ​എ​ടാ​യ്ക്ക​ലി​ൽ മൂ​ന്നും പു​ലാ​പ്പ​റ്റ​യി​ൽ പ​ന്ത്ര​ണ്ടും, എ​ടക്കു​റു​ശ്ശി​യി​ൽ അ​ഞ്ചും, ക​ല്ല​ടി​ക്കോ​ട് മൂ​ന്നും ഏ​ക്കറിൽ ഇ​ദ്ദേ​ഹം പൈ​നാ​പ്പി​ൾ കൃ​ഷി ചെ​യ്യു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഡ​ൽ​ഹി, ഹ​രി​യാ​ന, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ക​യ​റ്റി അ​യ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.