കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി ബെ​സ്റ്റ് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ അ​വാ​ർ​ഡ് ടി.​അ​ഞ്ജ​ന​ക്ക്
Saturday, September 26, 2020 11:45 PM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബെ​സ്റ്റ് എ​ൻ​എ​സ് എ​സ് വോ​ള​ണ്ടി​യ​ർ അ​വാ​ർ​ഡ് വ​ട​ക്ക​ഞ്ചേ​രി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലെ ടി.​അ​ഞ്ജ​ന​ക്ക്. ബി​എ​സ് സി ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​യി​രു​ന്ന അ​ഞ്ജ​ന​യു​ടെ വി​വി​ധ രം​ഗ​ത്തെ മി​ക​വു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് 2019- 2020 വ​ർ​ഷ​ത്തെ ബെ​സ്റ്റ് വോ​ള​ണ്ടി​യ​ർ അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മു​ട​പ്പ​ല്ലൂ​ർ അ​ഞ്ജ​ന​യി​ൽ വി​മു​ക്ത​ഭ​ട​ൻ ജ​യ​ഗോ​പി-​ര​ജ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. എ​ൻ​എ​സ് എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​നാ​യി ന​ട​ത്തി​യ വീ​ടു​നി​ർ​മാ​ണം, കാ​ന്പ​സി​ലെ പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​നം, ക​ട​പ്പാ​റ മേ​ഖ​ല​യി​ൽ ആ​ദി​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ മി​ക​വു​ക​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ​അം​ഗീ​കാ​രം.

ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്കെ​തി​രെ എ​ക്സൈ​സ് വ​കു​പ്പ് ജി​ല്ലാ ത​ല​ത്തി​ൽ ന​ട​ത്തി​യ മാ​ഗ​സി​ൻ കോ​ണ്‍​ട​സ്റ്റി​ൽ കോ​ള​ജി​ന് ര​ണ്ടാം​സ്ഥാ​നം നേ​ടി കൊ​ടു​ത്ത​തും യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കേ​ളി എ​ന്ന ആ​ർ​ട്സ് ഫെ​സ്റ്റി​ൽ കോ​ള​ജി​നെ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​ച്ച​തി​നു പി​ന്നി​ലും അ​ഞ്ജ​ന​യു​ടെ പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നെ​ന്ന് കോ​ള​ജി​ലെ എ​ൻ​എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ഫ. ജി.​സു​ധ പ​റ​ഞ്ഞു. വ​നി​ത​ക​ൾ അ​പൂ​ർ​വ​മാ​യി മാ​ത്രം ക​ട​ന്നു​വ​രു​ന്ന യൂ​ത്ത് ഡി​സാ​സ്റ്റ​ർ ആ​ക്ഷ​ൻ ഫോ​ഴ്സി​ലെ മി​ക​ച്ച പ്ര​ക​ട​ന​വും അ​ഞ്ജ​ന​യെ ശ്ര​ദ്ധേ​യ​യാ​ക്കി​യി​രു​ന്നു. 2019 ൽ ​ക​ർ​ണാ​ട​ക​യി​ലെ ബ​ൽ​ഗാ​വി​യി​ൽ ന​ട​ന്ന ദേ​ശീ​യോ​ദ്ഗ്ര​ഥ​ന ക്യാ​ന്പി​ൽ കേ​ര​ള ടീ​മി​നെ ന​യി​ച്ച ഈ ​മി​ടു​ക്കി എ​ഴു​ത്തു​കാ​രി, ഗാ​യി​ക, ക​ലാ​തി​ല​കം എ​ന്നീ നി​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ചു. മി​ഴി ഇ​ത​ളു​ക​ൾ എ​ന്ന ക​വി​താ​സ​മാ​ഹാ​ര​വും അ​ഞ്ജ​ന​യു​ടേ​താ​യു​ണ്ട്. ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തും പാ​ട്ട്, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ജി​ല്ലാ​ത​ല ജേ​താ​വാ​യി​രു​ന്നു.