മേ​ലാ​ർ​ക്കോ​ട് ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​ർ​കൊ​യ്ത്ത്
Saturday, September 26, 2020 11:45 PM IST
ആ​ല​ത്തൂ​ർ: മേ​ലാ​ർ​ക്കോ​ട് വ​ട​ക്കേ​ത്ത​റ​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ഇ​ത്ത​വ​ണ ഒ​ന്നാം വി​ള​വെ​ടു​പ്പ് ക​ണ്ണീ​ർ​കൊ​യ്ത്താ​യി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ക​ള​ശ​ല്യ​വും​മൂ​ലം നെ​ൽ​ചെ​ടി​ക​ൾ പ​ല​യി​ട​ത്തും വീ​ണ് കി​ട​ക്കു​ന്ന​തി​നാ​ൽ കൊ​യ്തെ​ടു​ക്കു​ന്ന​ത് ദു​ഷ്ക​ര​മാ​ണ്. ത​ങ്ങ​ളു​ടെ അ​ധ്വാ​നം പാ​ഴാ​യി പോ​കു​ന്പോ​ഴും അ​തെ​ല്ലാം ഉ​ള്ളി​ലൊ​തു​ക്കി ര​ണ്ടാം​വി​ള​യി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ക്കു​ക​യാ​ണ് ഇ​വി​ട​ത്തെ ക​ർ​ഷ​ക​ർ.

ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്തു​നി​ന്ന് കൊ​ണ്ടു​വ​ന്ന കൊ​യ്ത്തു​യ​ന്ത്ര​ത്തി​ന് മ​ണി​ക്കൂ​റി​ന് 2200 രൂ​പ​യാ​ണ് വാ​ട​ക. ഇ​പ്പോ​ഴ​ത്തെ കാ​ലാ​വ​സ്ഥ​യി​ൽ സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്ന​തു​പോ​ലെ നെ​ല്ല് ന​ല്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കാ​ല​ടി​യി​ലെ സ്വ​കാ​ര്യ​മി​ല്ലി​ലേ​ക്ക് കൊ​യ്തെ​ടു​ത്ത നെ​ല്ല് ഉ​ട​നേ ന​ല്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.