തലയ്ക്കു മു​റി​വേ​റ്റ പ​രു​ന്തി​നു ര​ക്ഷ​ക​രാ​യി അ​ബ്ബാ​സും രാ​ജ​നും
Saturday, September 26, 2020 12:44 AM IST
വ​ണ്ടി​ത്താ​വ​ളം: അ​ഴു​ക്കു​ചാ​ലി​ൽ കാ​ക്ക​ക​ൾ കൊ​ത്തി ത​ല​യ്ക്ക് മു​റി​വേ​റ്റു കി​ട​ന്ന പ​രു​ന്തി​ന് അ​യ്യ​പ്പ​ൻ​കാ​വ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ബാ​സും രാ​ജ​നും ര​ക്ഷ​ക​രാ​യി. ഇ​ന്ന​ലെ​രാ​വി​ലെ​യാ​ണ് അ​ബ്ബാ​സി​ന്‍റെ വ​ർ​ക്ക് ഷോ​പ്പി​നു സ​മീ​പ​ത്ത് അ​ഴു​ക്കു​ചാ​ലി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ പ​രു​ന്തി​നെ ക​ണ്ടെ​ത്തി​യ​ത്.
തു​ട​ർ​ന്നു പ​രു​ന്തി​നെ പു​റ​ത്തെ​ടു​ത്ത് കു​ടി​വെ​ള്ളം ന​ല്കി ദേ​ഹ​ശു​ദ്ധി വ​രു​ത്തി ത​ല​യി​ൽ മു​റി​വേ​റ്റ സ്ഥ​ല​ത്ത് മ​ഞ്ഞ​ൾ പൊ​ടി പു​ര​ട്ടി. പ​റ​ക്കാ​ൻ ഇ​ട​യ്ക്കി​ടെ ശ്ര​മി​ക്കു​ന്നു​ണ്ടെങ്കി​ലും ത​ല​യി​ലേ​റ്റ മു​റി​വു​മൂ​ലം ക​ഴി​ഞ്ഞി​ല്ല.
പി​ന്നീ​ട് അ​ബ്ബാ​സും സു​ഹൃ​ത്ത് രാ​ജ​നും ചേ​ർ​ന്ന് കൊ​ല്ല​ങ്കോ​ട് വ​നം​വ​കു​പ്പ് റേ​ഞ്ച് ഓ​ഫീ​സ​റെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് പ​രു​ന്തി​നെ കൈ​മാ​റി. പ​രു​ന്തി​നെ വെ​റ്റി​ന​റി ഡോ​ക്ട​റെ കാ​ട്ടി ചി​കി​ത്സ് ന​ല്കു​മെ​ന്ന് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സൂ​ര്യ​പ്ര​കാ​ശ് പ​റ​ഞ്ഞു.