വടക്കഞ്ചേരിയിലെ ആന്‍റിജൻ ടെസ്റ്റിൽ 11 പേർക്കു കൂടി കോവിഡ്
Saturday, September 26, 2020 12:44 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം വേ​ഗ​ത്തി​ലാ​കു​ന്നു. ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ൻ​റി​ജ​ൻ ടെ​സ്റ്റി​ൽ 11 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 68 പേ​രെ​യാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ച​ത്.​മു​ന്പ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം, തേ​നി​ടു​ക്ക് ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് പു​തി​യ രോ​ഗി​ക​ൾ.​എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ആ​ർ​ക്കും ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ക്കും മ​റ്റൊ​രു വ​നി​താ മെ​ന്പ​ർ​ക്കും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ഇ​തേ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്രി​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​ര​ണ​മു​ണ്ട്. ഇ​ന്ന​ലെ പു​തി​യ​താ​യി 11 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 92 ആ​യി ഉ​യ​ർ​ന്നു.
ക​ണ്ണ​ന്പ്ര​യി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ ഇ​ന്ന​ലെ ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.