ദു​രി​താ​ശ്വാ​സ​ നി​ധി​യി​ലേ​ക്ക് ബി​രി​യാ​ണി ച​ല​ഞ്ച് തുക
Saturday, September 26, 2020 12:42 AM IST
വ​ട​ക്ക​ഞ്ചേ​രി: എ​ഐ​വൈ എ​ഫ് കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ബി​രി​യാ​ണി ച​ല​ഞ്ച് വ​ഴി സ​മാ​ഹ​രി​ച്ച തു​ക മു​ൻ റ​വ​ന്യൂ​മ​ന്ത്രി കെ.​ഇ.​ഇ​സ്മാ​യി​ലി​ന് കൈ​മാ​റി. മേ​ഖ​ലാ സെ​ക്ര​ട്ട​റി എ​സ്.​അ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി​റി​ൽ ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ഇ.​ഇ​സ്മ​യി​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​വി.​ശ്രീ​ധ​ര​ൻ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ.​അ​മീ​ർ, സി​പി​ഐ എ​ൽ​സി സെ​ക്ര​ട്ട​റി കെ. ​രാ​മ​ച​ന്ദ്ര​ൻ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ പങ്കെടുത്തു.

കെ​സി​ഡി​എ ത​ണ​ലി​ൽ റി​യാ​സി​ന്‍റെ
കു​ടും​ബ​ത്തി​നു വീ​ടാ​യി

അ​ല​ന​ല്ലൂ​ർ: കേ​ര​ള ചി​ക്ക​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ത​ണ​ലി​ൽ അ​ത്താ​ണി​പ്പ​ടി​യി​ലെ റി​യാ​സി​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ങ്ങി. കോ​ഴി​വ​ണ്ടി ഡ്രൈ​വ​റാ​യി​രു​ന്ന റി​യാ​സ് മൂ​ന്നു​വ​ർ​ഷം മു​ന്പ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു.
ഇ​തേ തു​ട​ർ​ന്നാ​ണ് നി​ർ​ധ​ന​രാ​യ റി​യാ​സി​ന്‍റെ കു​ടും​ബ​ത്തി​ന് കെ​സി​ഡി​എ സം​സ്ഥാ​ന ക​മ്മി​റ്റി വീ​ട് നി​ർ​മി​ച്ചു​ന​ല്കി​യ​ത്. 12 ല​ക്ഷം രൂ​പ​യാ​ണ് വീ​ടി​നു വി​നി​യോ​ഗി​ച്ച​ത്.
വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു കൊ​ണ്ടോ​ട്ടി, അ​ബ്ദു​റ​ഹി​മാ​ൻ മാ​സ്റ്റ​ർ, മ​ജീ​ദ് വേ​ങ്ങ​ര, ബാ​ബു ചു​ളി​യോ​ട്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ നാ​സ​ർ, ചെ​യ​ർ​മാ​ൻ ഫ​നീ​ഫ നാ​ട്ടു​ക​ൽ, ക​ണ്‍​വീ​ന​ർ എം.​ബു​ഷൈ​ർ അ​രി​യ​കു​ണ്ട് പ​ങ്കെ​ടു​ത്തു.