വി​യ്യ​ക്കു​ർ​ശി ത​ർ​ക്ക​ഭൂ​മി​യി​ൽ വീ​ണ്ടും മൃ​ത​ദേ​ഹ സം​സ്കാ​രം
Friday, September 25, 2020 12:59 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​യ്യ​ക്കു​ർ​ശി സ്കൂ​ളി​ന​രി​കേ പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ ശ്മ​ശാ​ന​മെ​ന്നു പ​റ​യ​പ്പെ​ടു​ന്ന സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ത​ർ​ക്ക​ഭൂ​മി​യി​ൽ വീ​ണ്ടും മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ 11-നാ​ണ് മ​രി​ച്ച കൊ​റ്റി​യോ​ട് കു​റ്റി​ക്കാ​ട്ടി​ൽ കാ​ളി​യു​ടെ (80) മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ്മ​ത​പ​ത്രം പ്ര​കാ​രം കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് സം​സ്ക​രി​ച്ച​ത്. സ്ഥ​ല​മു​ട​മ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ സ്ഥ​ല​ത്തെ​ത്തി ത​ട​സം ഉ​ന്ന​യി​ച്ചെ​ങ്കി​ലും എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു.
പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രു​ടെ പ​ര​ന്പ​രാ​ഗ​ത ശ്മ​ശാ​ന​മാ​ണി​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ട​ക്കി വ​രു​ന്ന​തെ​ന്ന് പ​ട്ടി​ക​ജാ​തി​ക്കാ​ർ പ​റ​ഞ്ഞു.
എ​ന്നാ​ൽ സ്ഥ​ലം താ​ൻ പ​ണം കൊ​ടു​ത്തു വാ​ങ്ങി​യ​താ​ണെ​ന്നും സ്ഥ​ല​ത്തി​ന്‍റെ പൂ​ർ​ണ ഉ​ട​മ​സ്ഥാ​വ​കാ​ശം ത​ന്‍റെ പ​ക്ക​ലാ​ണെ​ന്ന കോ​ട​തി​വി​ധി​യു​ണ്ടെ​ന്നും ഇ​തി​നാ​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​തി​നെ​തി​രേ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​മെ​ന്നും സ്ഥ​ല​മു​ട​മ വ്യ​ക്ത​മാ​ക്കി.
ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് മൃ​ത​ദേ​ഹ സം​സ്കാ​ര​ത്തെ ചൊ​ല്ലി ഇ​വി​ടെ ത​ർ​ക്കം ന​ട​ന്നി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി പ​ട്ടി​ക​ജാ​തി​ക്കാ​ർ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ശ്മ​ശാ​നം അ​വ​ർ​ക്കു​ത​ന്നെ ന​ല്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം കാ​ഞ്ഞി​ര​പ്പു​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ലി​ലീ​പ്കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.