എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ്-​പ​യ്യ​നെ​ടം റോ​ഡി​ൽ വ​ള്ള​മി​റ​ക്കി പ്ര​തി​ഷേ​ധം
Thursday, September 24, 2020 12:46 AM IST
മ​ണ്ണാ​ർ​ക്കാ​ട്: എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ്-​പ​യ്യ​നെ​ടം റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രേ വ​ള്ള​മി​റ​ക്കി പ്ര​തി​ഷേ​ധി​ച്ചു. ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി അ​ക്കി​പ്പാ​ട​ത്തെ യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി വ​ള്ള​മി​റ​ക്കി​യ​ത്. സി.​ടി.​തൗ​ഫീ​ഖ്, കെ.​ടി.​റ​മീ​സ്, ആ​ഷി​ഖ് വ​റോ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

കു​ണ്ടും കു​ഴി​ക​ളു​മാ​യി കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ​യു​ള്ള മ​ഴ​ക്കാ​ല​യാ​ത്ര തീ​ർ​ത്തും ദു​രി​ത​മാ​ണ്. കി​ഫ്ബി 16.5 കോ​ടി രൂ​പ ചെ​ല​വി​ൽ ര​ണ്ടു​വ​ർ​ഷം​മു​ന്പ് നി​ർ​മാ​ണം തു​ട​ങ്ങി​യ റോ​ഡി​ന്‍റെ നി​ർ​മാ​ണ ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് അ​ഞ്ചു​മാ​സ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

റോ​ഡ് ന​വീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത് സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നും മൂ​ന്നാം വാ​ർ​ഡം​ഗ​വു​മാ​യ മു​സ്ത​ഫ വ​റോ​ട​ൻ സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ർ​ജി​യി​ലാ​ണ് ഗ​വ​ണ്‍​മെ​ന്‍റ് സെ​ക്ര​ട്ട​റി, കി​ഫ്ബി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രോ​ട് കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.