കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Tuesday, September 22, 2020 11:28 PM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കാ​ർ​ഷി​ക ബി​ല്ലി​ലൂ​ടെ ക​ർ​ഷ​ക​ന്‍റെ മ​ര​ണ​മ​ണി​യാ​ണ് മു​ഴ​ങ്ങു​ന്ന​തെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി. പാ​ർ​ല​മെ​ന്‍റി​ൽ വേ​ണ്ട​ത്ര ച​ർ​ച്ച കൂ​ടാ​തെ പാ​സാ​ക്കി​യ ബി​ല്ല്, നോ​ട്ടു നി​രോ​ധ​ന​വും, ജി​എ​സ് ടി​യും പോ​ലെ മ​റ്റൊ​രു ദു​ര​ന്ത​മാ​കും. കു​ത്ത​ക ക​ന്പ​നി​ക​ളു​ടെ തേ​ർ വാ​ഴ്ച ചെ​റു​കി​ട ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലേ​ക്കും ആ​ത്മ​ഹ​ത്യ​യി​ലേ​ക്കും ന​യി​ക്കും. സം​സ്ഥാ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​വാ​നോ, ഭേ​ദ​ഗ​തി​ക​ൾ ഉ​ൾ​ക്കൊ​ള്ളാ​നോ ത​യാ​റാ​കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​ർ ഫെ​ഡ​റ​ലി​സ​ത്തി​ന് എ​തി​രാ​ണ്.
പാ​ല​ക്കാ​ട് സെ​ൻ​ട്ര​ൽ എ​ക്സെ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ കെ.​ശി​വ​രാ​ജേ​ഷ്, ടി.​കെ.​വ​ത്സ​ല​ൻ, പി.​കെ. മാ​ധ​വ​വാ​ര്യ​ർ, എ​ൻ.​പി.​ചാ​ക്കോ, ബി​ജു പൂ​ഞ്ചോ​ല, എ​ൻ.​വി.​സാ​ബു, പ്ര​ജീ​ഷ് പ്ലാ​ക്ക​ൽ, കെ.​എം.​ബ​ഷീ​ർ, രാ​ജ​ൻ വ​ർ​ഗീ​സ്, കെ.​സ​തീ​ഷ്, റോ​യ് ഇ​മ്മാ​നു​വ​ൽ, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.