ആ​ൽ​ച്ചു​വ​ട്-​വേ​ന്പ്ര റോ​ഡു​ ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക​രം
Tuesday, September 22, 2020 11:26 PM IST
ചി​റ്റൂ​ർ: ആ​ൽ​ച്ചു​വ​ട്-​വേ​ന്പ്ര റോ​ഡു​ത​ക​ർ​ന്ന് ചെ​ളി​വെ​ള​ളം കെ​ട്ടി​നി​ന്ന് വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര ദു​ഷ്ക​രം. പ​ത്തു​വ​ർ​ഷം മു​ന്പാ​ണ് പാ​ത​യി​ൽ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ ഗ​ർ​ത്ത​ങ്ങ​ളി​ൽ കെ​ട്ടി​നി​ല്ക്കു​ന്ന ചെ​ളി​വെ​ള്ളം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ത്തി​ലും വ​സ്ത്ര​ത്തി​ലേ​ക്കും തെ​റി​ക്കു​ന്ന​തും പ​തി​വാ​ണ്.

ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ര​ണ്ടു സ്വ​കാ​ര്യ ബ​സു​ക​ൾ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​മൂ​ലം സ​ർ​വ​ീസ് നി​ർ​ത്തി വ​ർ​ഷ​ങ്ങ​ളാ​യി. റോ​സ് ന​ന്നാ​ക്കി​യാ​ൽ സ​ർ​വീ​സ് ന​ട​ത്താ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ബ​സു​ട​മ​ക​ൾ. റോ​ഡി​ന്‍റെ ത​ക​ർ​ച്ച​മൂ​ലം വാ​ഹ​ന​ങ്ങ​ൾ സ​ഞ്ചാ​രി​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ ഇ​ന്ധ​ന ഉ​പ​യോ​ഗി​ക്കേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ട്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ ഗ​ർ​ത്തം അ​റി​യാ​തെ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞു​ള്ള അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.
റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​നു ടെ​ണ്ട​ർ ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നു പ്രാ​ഥ​മി​ക​ന​ട​പ​ടി പോ​ലും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.