വൈ​ദ്യു​തിയില്ലാതെ വെ​റ്റി​ല​ചോ​ല അ​ങ്ക​ണ​വാ​ടി
Tuesday, September 22, 2020 11:26 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ആ​ധു​നി​ക കാ​ല​ത്തും വൈ​ദ്യു​തി​യും വെ​ളി​ച്ച​വു​മി​ല്ലാ​തെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ ഇ​രു​ന്പ​ക​ച്ചോ​ല വെ​റ്റി​ല​ചോ​ല ആ​ദി​വാ​സി കോ​ള​നി അ​ങ്ക​ണ​വാ​ടി. മ​ഴ​ക്കാ​റു​ക​ണ്ടാ​ൽ കു​ട്ടി​ക​ൾ ജ​ന​ലി​ന് അ​ടു​ത്തേ​ക്ക് ഓ​ടും. മി​ക്ക​വ​ർ​ക്കും ഇ​രു​ട്ടി​നെ പേ​ടി​യാ​ണ്.

പി​ന്നീ​ട് അ​ധ്യാ​പി​ക ത​ങ്ക​മ​ണി മെ​ഴു​കു​തി​രി തെ​ളി​ക്കു​ന്ന​തോ​ടെ അ​തി​നു ചു​റ്റു​മി​രു​ന്നാ​ണ് പ​ഠ​നം. ആ​ദി​വാ​സി കോ​ള​നി​യി​ലെ ഒ​ന്പ​ത് വി​ദ്യാ​ർ​ഥി​ക​ളാ​ണ് വെ​ളി​ച്ച​മി​ല്ലാ​ത്ത അ​ങ്ക​ണ​വാ​ടി​യി​ൽ പ​ഠി​ക്കു​ന്ന​ത്. 1999-ൽ ​പ​ണി​തീ​ർ​ത്ത അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന് ഇ​തു​വ​രെ​യും വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടി​ല്ല.

വ​നം​വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്ത് 21 വ​ർ​ഷം​മു​ന്പാ​ണ്് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം വ​നം​വ​കു​പ്പ് ന​ല്കാ​ത്ത​താ​ണ് വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​തി​നു ത​ട​സ​മാ​കു​ന്ന​ത​ത്രേ. വേ​ന​ക്കാ​ല​മാ​യാ​ൽ ചൂ​ടു​മൂ​ലം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സി​ലി​രി​ക്കാ​നും ക​ഴി​യി​ല്ല. കു​ടി​ക്കാ​നും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും ആ​ശ്ര​യി​ക്കു​ന്ന​ത് കാ​ട്ടു​ചോ​ല​യി​ലെ വെ​ള്ള​ത്തെ​യാ​ണ്.

പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ടാ​ണ് വ​യ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. മൂ​ന്നു​മാ​സം മു​ന്പ് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ ടി​വി​യും ഡി​ഷ് ആ​ൻ​റി​ന​യും ന​ല്കി​യെ​ങ്കി​ലും വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ൽ പെ​ട്ടി​യി​ൽ ഇ​രി​ക്കു​ക​യാ​ണ്. ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഈ ​ദു​ര​വ​സ്ഥ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ഏ​റെ​യാ​യി.

ഇ​തു​വ​രെ​യും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വൈ​ദ്യു​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ധ്യാ​പി​ക ത​ങ്ക​മ​ണി​യും വി​ദ്യാ​ർ​ഥി​ക​ളും.

കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് 2019-2020 വാ​ർ​ഷി​ക​പ​ദ്ധ​തി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വ​യ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം കെ​ട്ടി​ട​ത്തി​ന് ന​ന്പ​ർ അ​നു​വ​ദി​ച്ച​താ​യും ഒ​രാ​ഴ്ച​യ്ക്ക​കം വൈ​ദ്യു​തി ന​ല്കു​മെ​ന്നും കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.