തീരാശല്യമായി ആ​ഫ്രി​ക്ക​ൻ ഒ​ച്ച്
Tuesday, September 22, 2020 12:23 AM IST
ചി​റ്റൂർ: മ​ഴ ശ​ക്ത​മാ​യ​തോ​ടെ താ​ലൂ​ക്കി​ൽ ആ​ഫ്രി​ക്ക​ൻ ഒ​ച്ച് വ്യാ​പ​ക​മാ​യി. തോ​ട്ട​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലേ​യും പ​ച്ച​ക്ക​റി ചെ​ടി​ക​ളി​ലാ​ണ് ഒ​ച്ചു​ക​ളെ വ്യാ​പ​ക​തോ​തി​ൽ കാ​ണ​പ്പെ​ടു​ന്ന​ത്. മു​ഞ്ഞ​യും ഓ​ല​ക​രി​ച്ച​ലും ത​ഞ്ചാ​വൂ​ർ വാ​ട്ട​രോ​ഗ​ത്തി​ലും നെ​ൽ​ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​ണ്.
എ​ന്നാ​ൽ ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ആ​ക്ര​മ​ണം പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്കാ​ണ് കൂ​ടു​ത​ൽ ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​ത്. ചെ​ടി​ക​ളി​ൽ കൂ​ട്ട​മാ​യി ക​യ​റു​ന്ന ഒ​ച്ചു​ക​ൾ ഇ​ല​ക​ൾ തി​ന്നു തീ​ർ​ക്കും. ഇ​തോ​ടെ പ​ച്ച​ക്ക​റി വ​ള​ർ​ച്ച് മു​ര​ടി​ച്ച് ഇ​ല്ലാ​താ​കും. ഉ​പ്പു​വെ​ള്ള​വും ചു​ണ്ണാ​ന്പു ലാ​യി​നി​യും ത​ളി​ച്ചാ​ൽ ഒ​ച്ചു​ക​ൾ ചാ​കു​മെ​ന്ന് ത​ത്ത​മം​ഗ​ലം കൃ​ഷി ഓ​ഫി​സ​ർ ടി.​ടി.​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
ഈ ​ഒ​ച്ചു​ക​ൾ വി​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന പൂ​ച്ചെ​ടി​ക​ളേ​യും കാ​ർ​ന്നു​തി​ന്നു ന​ശി​പ്പി​ക്കു​ന്നു​ണ്ട്. വീ​ടു​ക​ൾ​ക്ക് ചു​റ്റും ഇ​ഴ​ഞ്ഞു സ​ഞ്ചാ​രി​ക്കാ​റു​ണ്ടെ​ങ്കി​ലും വി​ഷ​മി​ല്ലാ​ത്ത​ത് അ​നു​ഗ്ര​ഹ​മാ​ണ്.
ഒ​ച്ചി​ന്‍റെ സാ​ന്നി​ധ്യം കാ​ണു​ന്ന മു​റ​യ്ക്കു് ന​ശീ​ക​ര ണ ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ചു​രു​ങ്ങി​യ സ​മ​യ​ത്തി​ൽ ക്ര​മാ​തീ​ത​മാ​യി പെ​രു​കും.
വ​ട​ക​ര​പ്പ​തി, എ​രു​ത്തേ​ന്പ​തി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടു​ത​ൽ പ​ച്ച​ക്ക​റി കൃ​ഷി​ചെ​യ്യു​ന്ന​ത്. പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ മ​ഴ​ശ​ക്ത​മാ​കു​ന്ന മു​റ​യ്ക്കു​ത​ന്നെ പ്ര​തി​രോ​ധ ന​ട​പ​ടി സ്വീ​ക​രി​ക്കാ​റു​ണ്ട്.