വൃ​ക്ക മാ​റ്റി​വ​ച്ച​വ​ർ​ക്കു സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​വു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Monday, September 21, 2020 1:25 AM IST
പാ​ല​ക്കാ​ട്: വൃ​ക്ക മാ​റ്റി​വ​ച്ച​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. ജി​ല്ല​യി​ൽ വൃ​ക്ക മാ​റ്റി​വ​ച്ച 250 ഓ​ളം പേ​ർ​ക്ക് എ​ല്ലാ​മാ​സ​വും മ​രു​ന്ന് സൗ​ജ​ന്യ​മാ​യി ന​ല്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​രു കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​മാ​സം 7500 മു​ത​ൽ 10,000 രൂ​പ വ​രെ മ​രു​ന്നി​ന് ചെ​ല​വാ​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​കി​ല്ലെ​ന്നും അ​വ​ർ​ക്ക് ആ​ശ്വ​സ​മേ​കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​രു​ന്ന് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി പ​റ​ഞ്ഞു. തു​ട​ക്ക​ത്തി​ൽ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​പ്പെ​ട്ട​വ​രു​ടെ സം​ഘ​ട​ന​യാ​യ ’ഓ​ർ​മ’​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ 247 പേ​ർ​ക്കാ​ണ് മ​രു​ന്നു​വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സ​ഹാ​യം ല​ഭി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​മെ​ന്നും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ഡി​ക്ക​ൽ വി​ഭാ​ഗ​വു​മാ​യി ച​ർ​ച്ച​ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.