പി​റ​ന്നാ​ൾ ല​ളി​ത​മാ​ക്കി നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി ന​ല്കി
Monday, September 21, 2020 1:25 AM IST
മു​ത​ല​മ​ട: പി​റ​ന്നാ​ളാ​ഘോ​ഷം ല​ളി​ത​മാ​ക്കി നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി​ന​ല്കി പ​തി​ന​ഞ്ചു​കാ​ര​നാ​യ ആ​ര്യ​ൻ മാ​തൃ​ക​യാ​യി. മീ​ങ്ക​ര മീ​ൻ​കോ​ള​നി ബാ​ബു​വി​ന്‍റെ മ​ക​ൻ ആ​ര്യ​നാ​ണ് പ​തി​ന​ഞ്ചാം പി​റ​ന്നാ​ൾ ദി​ന​മാ​യ വീ​ടി​നു സ​മീ​പ​ത്തെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ ഇ​രു​പ​ത്ത​ഞ്ചോ​ളം പേ​ർ​ക്ക് കി​റ്റ് ന​ല്കി​യ​ത്.

ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​നം വ​ന്ന സ​മ​യ​ത്ത് ആ​ര്യ​ന്‍റെ പി​താ​വ് നൂ​റോ​ളം വീ​ടു​ക​ളി​ൽ അ​രി​വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഫ​ർ​ണീ​ച്ച​ർ നി​ർ​മാ​ണ് തൊ​ഴി​ലാ​ളി​യാ​ണ് ബാ​ബു. ഇ​തി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ വി​ഹി​തം വീ​ടി​നു സ​മീ​പ​ത്തെ നി​ർ​ധ​ന​ർ​ക്ക് പ​തി​വാ​യി ന​ല്കാ​റു​ണ്ട്. കു​ട്ടി​ക്കാ​ല​ത്തു അ​നു​ഭ​വി​ച്ച ക​ഷ്ട​പ്പാ​ടു​ക​ൾ മ​ന​സി​ൽ ക​ണ്ടാ​ണ് ത​ന്നാ​ൽ ക​ഴി​യു​ന്ന ചെ​റി​യ സ​ഹാ​യം ചെ​യ്യു​ന്ന​തെ​ന്ന് ബാ​ബു വ്യ​ക്ത​മാ​ക്കി.