പുതുക്കോട് 200 ഹെക്ടറോളം നെൽകൃഷി വെള്ളത്തിൽ മുങ്ങി
Monday, September 21, 2020 1:25 AM IST
വ​ട​ക്ക​ഞ്ചേ​രി: തോ​രാ​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പു​തു​ക്കോ​ട് കൃ​ഷി​ഭ​വ​നു കീ​ഴി​ൽ വ​രു​ന്ന 200 ഹെ​ക്ട​റോ​ളം കൊ​യ്യാ​ൻ പാ​ക​മാ​യ നെ​ൽ​പാ​ടം വെ​ള്ള​ത്തി​ൽ മു​ങ്ങി ന​ശി​ച്ചു.
വ​ട​ക്കേ പ്പൊ​റ്റ, പാ​ട്ടോ​ല, കീ​ഴ​ഭാ​ഗ​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് കൂ​ടു​ത​ൽ.​ഈ ഭാ​ഗ​ത്ത് മാ​ത്രം 150 ഹെ​ക്ട​റി​ൽ കൃ​ഷി നാ​ശ​മു​ണ്ടാ​യ​താ​യി കൃ​ഷി അ​സി​സ്റ്റ​ന്‍റ് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ഒ​രാ​ഴ്ച്ച മു​ന്പു​ണ്ടാ​യ മ​ഴ​യി​ൽ ക​ണ​ക്ക​ന്നൂ​ർ, ക​രി​യ​ന്പാ​ടം, തെ​രു​വ​ന്പാ​ടം, പാ​ട്ടോ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ 50 ഹെ​ക്ട​റി​ല​ധി​കം നെ​ൽ​കൃ​ഷി വെ​ള്ളം മു​ങ്ങി ന​ശി​ച്ചി​രു​ന്നു.​കൊ​യ്യാ​ൻ പാ​ക​മാ​യ നെ​ല്ല് പാ​ട​ത്ത് വെ​ള്ള​മാ​യി​രു​ന്ന​തി​നാ​ൽ യ​ന്ത്രം ഇ​റ​ക്കാ​നാ​കാ​തെ കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ഴ​യെ​ത്തി​യ​ത്.​മം​ഗ​ലം, പോ​ത്തു​ണ്ടി ഡാ​മു​ക​ൾ തു​റ​ന്നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ പു​തു​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കു​ക. കൊ​യ്യാ​റാ​യ നെ​ല്ല് വീ​ണ​പ്പോ​ൾ അ​തെ​ല്ലാം കെ​ട്ടി നി​ർ​ത്തി കൊ​യ്യാ​ൻ ഒ​രു​ക്കി​യ​താ​യി​രു​ന്നു.​ക​ണ​ക്ക​ന്നൂ​ർ, മ​ണ​പ്പാ​ടം ഭാ​ഗ​ങ്ങ​ളി​ലാ​യി 25 ഹെ​ക്ട​റി​ൽ പ​രം കൂ​ർ​ക്ക പാ​ട​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി ന​ശി​ച്ചി​ട്ടു​ണ്ട്.

മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കൂ​ർ​ക്ക കൃ​ഷി ന​ട​ക്കു​ന്ന​ത് ക​ണ​ക്ക​ന്നൂ​ർ, മ​ണ​പ്പാ​ടം പ്ര​ദേ​ശ​ത്താ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൂ​ർ​ക്ക​യു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചി​രു​ന്നു.​തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി നി​ന്നാ​ൽ കൂ​ർ​ക്ക പി​ന്നെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കും. കി​ലോ​ക്ക് 80 രൂ​പ​യാ​ണ് കൂ​ർ​ക്ക​യു​ടെ ഇ​പ്പോ​ഴ​ത്തെ ചി​ല്ല​റ വി​ല്പ​ന വി​ല. പ​ച്ച​ക്ക​റി​ക​ൾ​ക്കും വൈ​കി​യെ​ത്തി​യ മ​ഴ വി​ന​യാ​യി​ട്ടു​ണ്ട്.