ക​ന​ത്ത മ​ഴ: മു​ള​ഞ്ഞൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ എ​ഴു​പ​തേ​ക്ക​റി​ല​ധി​കം നെ​ൽ​കൃ​ഷി ന​ശി​ച്ചു
Saturday, September 19, 2020 11:56 PM IST
ഒ​റ്റ​പ്പാ​ലം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മു​ള​ഞ്ഞൂ​ർ പാ​ട​ശേ​ഖ​ര​ത്തി​നു കീ​ഴി​ലു​ള്ള എ​ഴു​പ​തേ​ക്ക​റി​ല​ധി​കം നെ​ൽ​കൃ​ഷി ന​ശി​ച്ചു. കൊ​യ്ത്തി​ന് പാ​ക​മാ​യ നെ​ൽ​കൃ​ഷി​യാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​ന​ശി​ച്ച​ത്. പ്ര​ദേ​ശ വാ​സി​ക​ളാ​യ ചി​റ​ക്ക​ൽ ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ.

കു​ഴി​ക്കാ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ. നാ​ലാം കു​ള​ങ്ങ​ര മ​ണി​ക​ണ്ഠ​ൻ, ജാ​ന​കി​യ​മ്മ. രാ​മ​കൃ​ഷ്ണ​ൻ, വെ​ള്ളി​ക്കു​ള​ങ്ങ​ര മാ​ധ​വ​ൻ​കു​ട്ടി എ​ന്നി​വ​രു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക​രു​ടെ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്.

മ​ഴ​യി​ൽ വെ​ള്ളം നി​റ​ഞ്ഞ​തു​മൂ​ലം കൊ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യാ​ൻ ക​ർ​ഷ​ക​ർ ഭ​ഗീ​ര​ഥ​പ്ര​യ​ത്നം ന​ട​ത്തി​യെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ ത​ട​സ​മാ​യി.
കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ല്ക്കു​ന്ന വെ​ള്ളം തൊ​ട്ട​ടു​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടാ​നു​ള്ള ശ്ര​മം ക​ർ​ഷ​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​ത്തി​നും കാ​ര​ണ​മാ​യി. മു​ള​ഞ്ഞൂ​ർ, ഈ​ങ്ങോ​റ, ചു​ഴി​ക്കാ​ട് മേ​ഖ​ല​ക​ളി​ലെ​ല്ലാം വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി.

കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന വെ​ള്ള​ത്തി​നൊ​പ്പം മ​ഴ കു​ടി തി​മി​ർ​ത്ത് പെ​യ്ത​തോ​ടെ​യാ​ണ് നെ​ൽ​ച്ചെ​ടി​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. എ​ങ്ങ​നെ​യെ​ങ്കി​ലും നെ​ൽ​ക്ക​തി​രു​ക​ൾ കൊ​യ്തെ​ടു​ക്കാ​നു​ള്ള ക​ർ​ഷ​ക​രു​ടെ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു.

കൃ​ഷി​യി​ട​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത് വി​ള​വി​റ​ക്കി​യ​വ​രും ദു​രി​ത​ത്തി​ലാ​യി. ത​രി​ശി​ട്ടി​രു​ന്ന കൃ​ഷി​ഭൂ​മി​ക​ളി​ൽ വി​ള​വി​റ​ക്കി​യ​വ​രും ക​ഷ്ട​ത്തി​ലാ​യി. ക​ടം​വാ​ങ്ങി​യും പ​ലി​ശ​യ്ക്ക് പ​ണം വാ​ങ്ങി​യും നെ​ൽ​കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് മു​ള​ഞ്ഞൂ​ർ മു​ന്നൊ​രു​ക്കം ക​ണ്‍​വീ​ന​ർ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.