മൃതദേഹം മാറിയ സം​ഭ​വം പ്ര​തി​ഷേ​ധാ​ർ​ഹം: എം​എ​ൽ​എ
Saturday, September 19, 2020 11:55 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ദോ​ണി​ഗു​ണ്ട് സ്വ​ദേ​ശി​നി വ​ള്ളി എ​ന്ന ആ​ദി​വാ​സി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ആ​ളു​മാ​റി സം​സ്ക​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും സ​സ്പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് അ​ന്യോ​ന്യം മാ​റി​യ​ത്. മാ​ത്ര​മ​ല്ല യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചി​ട്ടും തെ​റ്റ് മ​ന​സിലാ​ക്കാ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി​ല്ല. ഇ​ത് മൃ​ത​ദേ​ഹ​ത്തോ​ടു കാ​ണി​ക്കു​ന്ന ക​ന​ത്ത അ​നാ​ദ​ര​വാ​ണ്.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ടി​യ​ന്തി​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണം. ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി മൃ​ദ​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് തീ​രാ ദു​ഖ​മാ​ണ് ഉ​ള്ള​ത് .

ഈ ​കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ലും മ​റ്റും സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തി​ക​ഞ്ഞ ഉ​ദാ​സീ​ന​ത​ക്ക് ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണി​ത്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​നാ​സ്ഥ മൂ​ലം കോ​വി​ഡ് ഇ​ല്ലാ​ത്ത യു​വ​തി​യെ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മാ​ണ് സം​സ്കാ​രം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പോ​രാ​ട്ട​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും എം​എ​ൽ​എ മു​ന്ന​റി​യി​പ്പ് ന​ൽ​കി.