ഫാ. ​ബി​ജു മാ​പ്രാ​ണ​ത്തു​കാ​ര​ന് യാ​ത്ര​യ​യ​പ്പ് ന​ല്കി
Saturday, September 19, 2020 11:50 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ആ​ദി​വാ​സി മേ​ഖ​ല​യി​ൽ വി​ക​സ​ന​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച് പ​ന്ത്ര​ണ്ട് വ​ർ​ഷം നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ആസോ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ.​ബി​ജു മാ​പ്ര​ണ​ത്തു​കാ​ര​ന് ആസോ ഹാ​ളി​ൽ ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ട്ട​പ്പാ​ടി​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലും മ​റ്റു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ആ​സോ​യി​ലൂ​ടെ സാ​ധ്യ​മാ​യ​ത്. പൊ​ള്ളാ​ച്ചി കേ​ന്ദ്ര​മാ​ക്കി പി​എ​സ്എ​സ്പി യു​ടെ ഡ​യ​റ​ക്ട​ർ ആ​യാ​ണ് ഫാ. ​ബി​ജു മാ​പ്ര​ണ​ത്തു​കാ​ര​ന്‍റെ തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​നം.

ആ​സോ ഹാ​ളി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ആ​സോ​യു​ടെ പ്ര​സി​ഡ​ന്‍റ് ഫാ. ​ജ​സ്റ്റി​ൻ കോ​ല​ങ്ക​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​യ​ന്പ​ത്തൂ​ർ പ്രേ​ഷി​ത പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ഷാ​ജു ച​ക്കാ​ല​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഗ​ളി ഫാ​ത്തി​മ മാ​താ ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു ക​ല്ലി​ങ്ക​ൽ ആ​ശം​സ അ​ർ​പ്പി​ച്ചു. ഫാ. ​ബി​ജു മാ​പ്രാ​ണ​ത്തു​കാ​ര​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ആസോ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​സ് ആ​ല​ക്ക​ക്കു​ന്നേ​ൽ സ്വാ​ഗ​ത​വും, ആ​സോയു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ ഫാ. ​ഡേ​വി​സ് ത​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.